ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിന് സമാപനമായി
![fairy tale](https://chavakkadonline.com/wp/wp-content/uploads/2024/05/fairytales.png)
പാവറട്ടി: ദേവസൂര്യ കലാവേദി & പബ്ലിക് ലൈബ്രറിയിലെ ഫിലിം ക്ലബ്ബും പാവറട്ടി ജനകീയ ചലച്ചിത്രവേദിയും സംയുക്തമായി സംഘടിപ്പിച്ച ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ ദശാബ്ദി ആഘോഷത്തിന് ജോൺ എബ്രഹാം പുരസ്കാര വിതരണത്തോടെ സമാപനമായി. ഗ്രാമീണ സൗന്ദര്യവും പാരമ്പര്യവും ഉൾക്കൊണ്ട് നടത്തുന്ന ദേവസൂര്യ ചലച്ചിത്രോത്സവത്തിൽ പത്തുവർഷവും ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രശസ്ത നടൻ ശിവജി ഗുരുവായൂർ അഭിപ്രായപ്പെട്ടു. അഞ്ചുദിവസം നീണ്ടുനിന്ന ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവ സമാപനയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
![planet fashion](https://chavakkadonline.com/wp/wp-content/uploads/2024/05/planet-fashion.png)
ഫെസ്റ്റിവൽ ഡയറക്ടർ റാഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ചുമർച്ചിത്ര കലാപഠന കേന്ദ്രം പ്രിൻസിപ്പാൾ നളിൻ ബാബു, പാവറട്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സലാം വെന്മെനാട് എന്നിവർ മുഖ്യാതിഥികളായി. ഡോ ഫാ. ബെന്നി ബെനഡിക്റ്റിന് ജോൺ എബ്രഹാം ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് സമർപ്പിച്ചു. ക്യാമറാമാൻ ഷിജു എം ഭാസ്കറിന് വേണ്ടി മാതാപിതാക്കൾ ആദരവ് ഏറ്റുവാങ്ങി.
മീറ്റ് ദ ഡയറക്ടർ, ഓപ്പൺ ഫോറം എന്നിവയും ഉണ്ടായി. ജെയ്സൺ ഗുരുവായൂർ ജോൺ എബ്രഹാം പുരസ്കാര പ്രഖ്യാപനം നടത്തി. തുടർന്ന് ജോൺ അബ്രഹാം പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മികച്ച ഹൃസ്വചിത്രമായി രാജേഷ് നന്ദിയംകോഡ് സംവിധാനം ചെയ്ത പകൽമഴയും മികച്ച ഡോക്യുമെൻ്ററി യായി
രജീഷ് കൃഷ്ണൻ സംവിധാനം ചെയ്ത ഹിസ് ഹൈനസ് ശക്തൻ തമ്പുരാനും കുട്ടികൾ തയ്യാറാക്കിയ മികച്ച ഹൃസ്വചിത്രമായി ഫൈസാൻ നവാസ്,
സഫ്വാൻ അഷ്റഫ്, നദാൽ നൗഫൽ, ആസ്മിൻ സുഹൈൽ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ബ്രീസ് എന്ന ഹൃസ്വ ചിത്രവും തെരഞ്ഞെടുത്തു. സ്പെഷൽ ജൂറി പുരസ്കാരം സിറിൻ സൺ സംവിധാനം ചെയ്ത പാട്ടവും മികച്ച ജനപ്രിയ ചിത്രമായി ലാൽ പ്രിയൻ സംവിധാനം ചെയ്ത സെയ്ൻ്റ് ആൻഡ് ഗീർവർഗീസും മികച്ച ആനുകാലിക ചിത്രമായി ജോജി പോന്നോർ സംവിധാനം ചെയ്ത ഉരുണ്ടുകളിയും മികച്ച സ്കൂൾ ഹൃസ്വ ചിത്രമായി എസ് എച്ച് എൽ പി സ്കൂൾ നിർമ്മിച്ച ജാഗ്രതയും മികച്ച അവലംബിത തിരക്കഥയായി കെ എ പ്രത്യുഷ് സംവിധാനം ചെയ്ത ഈറ്റും തിരഞ്ഞെടുത്തു.
മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം കൂത്താട്ടം എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത പ്രിൻസ് ഫ്രാൻസിസ്, മികച്ച ബാല നടനായി അൻപുടന്‍ എന്ന ചിത്രത്തിലെ പ്രീത്ദേവ് ബാലനടിയായി ഗ്രഹവേദി എന്ന ചിത്രത്തിലെ അഭിനയത്തിന് അലൻ റോയ് മികച്ച നടനായി അന്തേ എന്ന ഹൃസ്വചിത്രത്തിലെ ജിനൂപ് ജിൻ, നടിയായി ടവർ ബോൾട്ട് എന്ന ചിത്രത്തിലെ സ്നേഹ ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.
ഫെസ്റ്റിവൽ റിസപ്ഷൻ കമ്മിറ്റി കൺവീനർ സന്തോഷ് ദേശമംഗലം, സംവിധായകൻ ഓസ്കാർ സൈജോ കണ്ണനായ്ക്കൽ, മുല്ലശ്ശേരി പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി ഡേവിസ്, ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു അജിത് കുമാർ, കൗൺസിലർ മഹറൂഫ്, മാത്യൂസ് പാവറട്ടി, ജയ്സൺ അറക്കൽ, പ്രസിഡണ്ട് റെജി വിളക്കാട്ടുപാടം, സെക്രട്ടറി കെ. സി. അഭിലാഷ്, സുനിൽ ടി കെ എന്നിവർ പ്രസംഗിച്ചു.
![Unani banner ad](https://chavakkadonline.com/wp/wp-content/uploads/2025/02/IMG-20250208-WA00201.jpg)
Comments are closed.