ചുള്ളിപ്പാടം വായനശാലക്ക് ആധാരം കൈമാറി

ചാവക്കാട് : വട്ടേക്കാട് ചുള്ളിപ്പാടത്തു വായനശാലയ്ക്ക് വേണ്ടി പുതുതായി വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ ക്ലബ് ഭാരവാഹികൾക്ക് കൈമാറി. ചുള്ളിപ്പാടത്തെ യുവാക്കളുടെ ചിരകാലാഭിലാഷമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. എം എൽ എ എൻ കെ അക്ബറിന്റെ ശ്രമഫലമായാണ് വായനശാലക്ക് സ്ഥലം ലഭിച്ചത്.

ടീം ചുള്ളി ഗെയ്സിന് വേണ്ടി പ്രസിഡണ്ട് ഫൈസൽ സ്വാഗതം പറഞ്ഞു. വായനശാല രക്ഷാധികാരി മൊയ്തീൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു.
കെ വി അഷ്റഫ്, എൻ എം ലത്തീഫ്, ഇ വി മുസ്തഫ, ഹംസ അറക്കൽ, എം വി ഇഖ്ബാൽ എന്നിവർ ആശംസകൾ നേർന്നു. വായനശാല സെക്രട്ടറി ജുനൈദ് നന്ദി രേഖപ്പെടുത്തി.

Comments are closed.