Header

എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും

എടക്കഴിയൂർ : 166 മത് എടക്കഴിയൂർ ചന്ദനക്കുടം കൊടിക്കുത്ത് നേർച്ച ഇന്ന് സമാപിക്കും. ഹൈദ്രോസ് ഇമ്പിച്ചികോയ തങ്ങളുടെയും സഹോദരി ഫാത്തിമ ബീകുഞ്ഞി ബീവിയുടെയും ആണ്ടു നേർച്ചയാണ് ആനയും അമ്പാരിയുമായി വാദ്യ മേളങ്ങളോടെ രണ്ടു ദിവസമായി കൊണ്ടാടുന്നത്. നേർച്ചയുടെ പ്രധാന ദിനമായ  ഇന്ന് വടക്ക് തെക്ക് ഭാഗങ്ങളിൽ നിന്നും പതിനൊന്നു മണിയോടെ പുറപ്പെട്ട കൊടിയേറ്റ കാഴ്ചകൾ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ജാറം അങ്കണത്തിൽ എത്തിച്ചേർന്നു.  തയ്യാറാക്കി നിറുത്തിയ കൊടിമരങ്ങളിൽ തെക്ക് വടക്ക് വിഭാഗം കൊടികൾ ഉയർത്തിയതോടെ നേർച്ചക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.

കാജാ ഫസ്റ്റ്, ന്യൂ ഫ്രണ്ട്സ്, ന്യൂ ബ്രദേഴ്സ്, മഷാഹി, ഡീസോൺ ഫാൽക്കാൺ, തമ്പ്രാക്കൻസ്, സിറ്റി ഗേസ്, നോവ ഫസ്റ്റ്, ന്യൂ ചലഞ്ച്,  ഹരിസോണ  എന്നീ ക്ലബ്ബുകളുടെ കാഴ്ചകളും വടക്കു ഭാഗത്ത്‌ നിന്നും, തെക്ക് ഭാഗത്ത്‌ നിന്ന് അഫയൻസ് എടക്കഴിയൂർ, യൂത്ത് പവർ ചങ്ങാടം റോഡ്, പുല്ലൻചിറ അതിർത്തി, സെനിത്ത് അതിർത്തി, സ്പാർട് എക്സ് അതിർത്തി, ലിബ്രറ്റ് പുതിയറ, സ്കോർ പിയോൻസ് തിരുവത്ര, ബ്ലാക്ക്ക്രോപ്സ് തിരുവത്ര ബീച്ച്, റിബിൾസ് ചെങ്ങാടം റോഡ് എന്നിവയാണ് ഇന്നത്തെ കാഴ്ചകൾ.

എടക്കഴിയൂർ അയ്യപ്പു സ്വാമിയുടെ വീട്ടിൽ നിന്നും ഇന്നലെ രാവിലെ  ആദ്യ കാഴ്ച പുറപ്പെട്ടതോടെ തുടങ്ങിയ എടക്കഴിയൂർ നേർച്ചക്ക്‌ രാത്രി കാഴ്ചകൾ ജാറം അംഗണത്തിൽ എത്തുന്നതോടെ സമാപനമാകും.

thahani steels

Comments are closed.