mehandi banner desktop
Chavakkad online

ബൈക്കിൽ നിന്നും തലകറങ്ങി വീണ് അപകടം – രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്

Ft

അകലാട് :  ബൈക്കിനു പിന്നിലിരുന്ന് യാത്ര ചെയ്തിരുന്നയാൾ  തലകറങ്ങി വീണ് അപകടം. രണ്ടുവയസ്സുകാരൻ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്ക്. ചാവക്കാട് – പൊന്നാനി ദേശീയപാതയിൽ അകലാട് മൂഹിയുദ്ദീൻ പള്ളി പരിസരത്താണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും തല കറങ്ങി വീണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്ക് പറ്റിയ തിരുവത്ര സ്വദേശി അണ്ടത്തോട് ചാലിൽ ബദറു(46), മന്ദലാംകുന്ന് സ്വദേശി രണ്ടു വയസുകാരൻ പടിഞ്ഞാറയിൽ ഷെസിൻ എന്നിവരെ മൂന്നെെനി വി കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം.

Jan oushadi

ബന്ധുവിന്റെ ബൈക്കിന് പുറകിൽ യാത്ര ചെയ്യുകയായിരുന്ന ബദറുവിന്റെ കയ്യിലായിരുന്നു കുട്ടി. ബദറുവിനോടൊപ്പം കുട്ടിയും താഴെ റോഡിൽ വീഴുകയായിരുന്നു.  കുട്ടിയുടെ തലക്ക് സാരമായ പരിക്കുണ്ട്.  

Comments are closed.