mehandi new

മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പുരസ്കാരം നൽകി

fairy tale

ചാവക്കാട് : മുതുവട്ടൂർ മഹല്ല് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ 2024 വർഷത്തിൽ SSLC മുതൽ പ്രൊഫഷണൽ തലം വരെയുള്ള പരീക്ഷകളിലും മദ്രസ്സ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളേയും ഐഡിയൽ പ്രിൻസിപ്പാൾ അവാർഡിനർഹനായ അബ്ദുൾ ഗഫൂർ നാലകത്ത്, പരിസ്ഥിതി ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഷാഹിദ പി എ, സംസ്ഥാനതല തായ്കൊണ്ടോ  മത്സരത്തിൽ  സ്വർണ്ണ മെഡൽ നേടിയ ഫഹീം റംസാൻ പി എഫ്, സംസ്ഥാനതല കേരള സ്കൂൾ കലോത്സവത്തിൽ ദഫ് മുട്ട്, വട്ടപ്പാട്ട് മത്സരങ്ങളിൽ സമ്മാനിതനായ മുഹമ്മദ് ഫർഹാൻ,  സംസ്ഥാന തല സിബിഎസ്ഇ കലോത്സവത്തിൽ ഡിജിറ്റൽ പെയ്ന്റിങ്ങിൽ സമ്മാനിതയായ മിന്ന കെ യെഷ്കുർ, സംസ്ഥാന തല പ്രൈമറി മദ്രസ പൊതു പരീക്ഷയിൽ റാങ്ക് നേടിയ റിയാൻ മാലിക്, ഖുർആൻ സ്റ്റഡി സെൻ്ററിൻ്റെ ജില്ലാതല പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മുഹ്സിന ഇല്യാസ്  തുടങ്ങിയവരേയും  അനുമോദിച്ചു‌.

planet fashion

മഹല്ല് വിദ്യാഭ്യാസ സമിതി കൺവീനർ ഫൈസൽ പേരകം സ്വാഗതം പറഞ്ഞു. മഹല്ല് പ്രസിഡൻ്റ് എ. അബ്ദുൽ ഹസീബ് അദ്ധ്യക്ഷനായി. ചടങ്ങ് ഒല്ലൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടർ  ടി പി ഫർഷാദ് ഉദ്ഘാടനം ചെയ്തു. ഗിന്നസ് സത്താർ ആദൂർ സമ്മാനദാനം നിർവ്വഹിച്ചു. മഹല്ല് ഖാസി വി.ഐ. സുലൈമാൻ അസ്ഹരി സന്ദേശം നൽകി. ട്രഷറർ ടി എസ് നിസാമുദ്ദീൻ ആശംസ പറഞ്ഞു.

 ഇമാം ഹുസൈഫ ഖിറാഅത്ത് ചൊല്ലി. മഹല്ല് ജോ. സെക്രട്ടറി  പി.എം. ഹബീബ് നന്ദി പറഞ്ഞു. സെക്രട്ടറി പി വി ഉസ്മാൻ, ആർ. വി. അബ്ദുൾ റഷീദ്, പി.കെ.മുഹമ്മദ് ഷെരീഫ്, എം പി ബഷീർ, മഖ്ബൂൽ മോനുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Comments are closed.