mehandi new

ചാവക്കാട് ഉപജില്ലയിലെ ആദ്യ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം കടപ്പുറം ജി വി എച്ച് എസ് സ്‌കൂളില്‍ ആരംഭിച്ചു

fairy tale

കടപ്പുറം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വശിക്ഷാ കേരളത്തിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ തൊഴില്‍ പരിശീലനം നല്‍കുന്നതിന്റെ ഭാഗമായി കടപ്പുറം ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം  വി.എം. മുഹമ്മദ് ഗസാലി ഉദ്ഘാടനം നിര്‍വഹിച്ചു. ചാവക്കാട് ഉപജില്ലയിലെ ആദ്യത്തെ തൊഴില്‍ നൈപുണ്യ വികസന കേന്ദ്രമാണ് ഇത്.  തൊഴില്‍ പരിശീലിക്കുന്നതിന് വേണ്ടി സ്‌കൂളില്‍ ആരംഭിച്ച ലാബുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. വിദേശത്തും സ്വദേശത്തും തൊഴില്‍ സാധ്യതയുള്ള ജിം ട്രെയിനര്‍, മൊബൈല്‍ ഫോണ്‍ ഹാർഡ്‌വയർ ടെക്‌നീഷ്യന്‍ എന്നീ വിഭാഗങ്ങളായി രണ്ടു കോഴ്‌സുകളാണ് ആരംഭിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി ശനി, ഞായര്‍ ദിവസങ്ങളിലാണ്  പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. 

planet fashion

കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സ്വാലിഹ ഷൗക്കത്ത് മുഖ്യാതിഥിയായി. തൃശ്ശൂര്‍ എസ്.എസ്.കെ. ഡിസ്ട്രിക് പ്രോജക്ട് ഓഫീസര്‍ കെ.ബി ബ്രിജി, ചാവക്കാട് ബി.ആര്‍.സി.ബ്ലോക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ എം.ടി സംഗീത, പി.ടി.എ. പ്രസിഡണ്ട് പി.എം. മുജീബ്, വി.എച്ച്.എസ്.ഇ. വിഭാഗം പ്രിന്‍സിപ്പല്‍ കെ ബി ബിവാഷ് തുടങ്ങിയവര്‍ സംസാരിച്ചു

Comments are closed.