ഭൂമി പിടിച്ചെടുക്കുവാനുള്ള സർക്കാർ നീക്കം ജനദ്രോഹം-ആക്ഷൻ കൗൺസിൽ
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ഇരകളുമായി യാതൊരു വിധ ചർച്ചകളും നടത്താതെ ദേശീയപാത വികസനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുത വിരുദ്ധ മാണെന്ന് എൻ.എച്ച്. ആക്ഷൻ കൗൺസിൽ ഉത്തര മേഖല കമ്മിറ്റി പ്രസ്താവിച്ചു.2013 ലെ നിയമപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസവും നൽകണമെന്ന ഹൈക്കോടതി വിധിക്കെതിരെ ദേശീയപാത അതോരിറ്റി അപ്പീൽ നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഏതു വിധേനയും ഭൂമി പിടിച്ചെടുക്കുവാനുള്ള സർക്കാർ നീക്കം ജനദ്രോഹമാണെന്ന് യോഗം വിലയിരുത്തി.വി.സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു.ഉസ്മാൻ അണ്ടത്തോട്, സി.ഷറഫുദ്ധീൻ ,എ.ഹുസൈൻ മാസ്റ്റർ, കാദർ കാര്യാടത്ത്, കമറു പട്ടാളം, റ്റി.കെ മുഹമ്മദാലി ഹാജി, പി.കെ. നുറുദ്ദീൻ എന്നിവർ സംസാരിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.