ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി ചാവക്കാട് സ്വദേശികളെ ഗുരുവായൂർ പോലീസ് പിടികൂടി
ഗുരുവായൂര്‍.: വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കാറിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന് പിടികൂടി. കുപ്പികളിൽ നിറച്ചു സൂക്ഷിച്ച ഹാഷിഷ് ഓയിലാണ് പോലീസ് പിടികൂടിയത്.
കാറിലുണ്ടായിരുന്ന നിരവധി കേസ്സുകളിലെ പ്രതിയായ ചാവക്കാട് പുന്ന പുതുവീട്ടില്‍ ഷെഫീക്(36), ഓവുങ്ങല്‍ പള്ളിക്കടുത്ത് താമസിക്കുന്ന വാടനപ്പിളി സ്വദേശി പണിക്കവീട്ടില്‍ ഷെയീന്‍(25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തതു.
ഗുരുവായൂരിലെ പേരകം പുന്ന റോഡില്‍ ഇന്ന് വൈകീട്ട് വാഹനപരിശോധന നടത്തുകയായിരുന്നു ഗുരുവായൂര്‍ പൊലിസ്. നിര്‍ത്താതെ പോയകാറിനെ ഒരുകിലോമീറ്ററോളം പിന്തുടര്‍ന്ന് പൊലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് വാഹനം പരിശോധിച്ചപ്പോഴാണ് കുപ്പികളില്‍നിറച്ച നിലയില്‍ 620 ഗ്രാം ഹാഷിഷ് ഓയില്‍ കണ്ടെത്തിയത്.
കെ എല്‍ 52- 4186 നമ്പര്‍ കാറ് ദിവസങ്ങളായി ഗുരുവായൂര്‍ പൊലിസിന്റെ നിരീക്ഷമത്തിലായിരുന്നു. ഇവരെ കണ്ടെത്തുന്നതിനായി പേരകം റോഡില്‍ നില്‍ക്കുന്നതിനിടെ പൊലിസിനെ വെട്ടിച്ച് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കാറിനെ പൊലിസ് പിന്തുടര്‍ന്നാണ് കൈകാണിച്ചത്.എന്നാല്‍ വാഹനം നിര്‍ത്താതെ ഓടിച്ചുപോകുകയായരുന്നു. ഹാഷിഷ് ഓയിലിന് 25 ലക്ഷത്തോളം രൂപ വിലവരുമെന്ന് പൊലിസ് അറിയിച്ചു.
പിടിയിലായ ഷെഫീക്ക് ചാവക്കാട് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാണ്. ചാവക്കാട് സ്റ്റേഷനില്‍ വധശ്രമമടക്കം 9 കേസ്സും ലഹരികടത്തിയതടക്കം നാല് കേസ്സുമുണ്ട്. പ്രിന്‍സിപ്പണ്‍ എസ് ഐ കെ ജി ജയപ്രദീപ്, എസ് ഐ കെ ജി ഗോപിനാഥന്‍, എസ് പി ഒ ആഷിഷ് ജോസഫ്, സിപിഒ കെ സുജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments are closed.