mehandi new

ജില്ലയിൽ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി – കോവിഡിൽ ചുവന്ന് പുന്നയൂർ

fairy tale

പുന്നയൂർ : കോവിഡ് പുന്നയൂരിൽ ഗ്രാഫ് ഉയർന്നു തന്നെ. ഇന്ന് 184 പേരിൽ പരിശോധന നടത്തിയതിൽ 137 പേർക്കും കോവിഡ് പോസറ്റിവ് ആണ് ഫലം.

planet fashion

ഇന്ന് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പോസറ്റിവിറ്റി പുന്നയൂർ ഗ്രാമപഞ്ചായത്തിലാണ് 74.46 ശതമാനം.

വടക്കേകാട് പോലീസിന്റെയും ചാവക്കാട് പോലീസിന്റെയും പരിധിയിൽ പെടുന്ന പ്രദേശങ്ങൾ ഉൾകൊള്ളുന്നതാണ് പുന്നയൂർ പഞ്ചായത്ത്‌. എന്നാൽ പുന്നയൂർ പഞ്ചായത്തിലെ തീര പ്രദേശങ്ങളും ഉൾപ്രദേശങ്ങളിൽ പലതും രണ്ടു പോലീസ് സ്റ്റേഷന്റെയും കയ്യെത്താ ദൂരത്താണ്. കച്ചവട സ്ഥാപനങ്ങളായാലും പൊതു ജനമായാലും പ്രോട്ടോകോൾ ലംഘനം ഇവിടെ വ്യാപകമാണ്.

ഒരുമണി കഴിഞ്ഞും പലചരക്ക് പച്ചക്കറി മത്സ്യ മാംസാദികൾ വേണമെങ്കിൽ പുന്നയൂർ പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയിൽ ലഭിക്കും.

Macare 25 mar

Comments are closed.