കോട്ടപ്പടി പള്ളി പെരുന്നാളിന് തുടക്കമായി
____________________________
ഗുരുവായൂർ : കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ പരിശുദ്ധ കന്യാകമറിയത്തിന്റെയും വിശുദ്ധ ലാസറിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന്റെ തുടക്കമായ ജനുവരി 1 ന് വൈകിട്ട് 5 മണിക്ക് പ്രെസുദേന്തി വാഴ്ച്ച. തുടർന്ന് ആഘോഷമായ ദിവ്യബലിയ്ക്കു തൃശ്ശൂർ അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ദേവാലയത്തിന്റെയും യു.എ.ഇ പ്രവാസി കൂട്ടായ്മ ഒരുക്കിയ ബഹുനില പന്തലിന്റെയും ദീപാലങ്കാര സ്വിച്ച്ഓൺ കർമ്മം സിനിമാ താരം ശിവജി ഗുരുവായൂർ നിർവഹിച്ചു. തുടർന്ന് കോട്ടപ്പടി സെലിബ്രേഷൻ കമ്മറ്റി ഒരുക്കിയ ഗാനമേള ഉണ്ടായിരുന്നു. 2 ന് രാവിലെ ദിവ്യബലിയ്ക്കു ശേഷം കൂട്ടായ്മകളിലേക്കുള്ള അമ്പ്, വള വെഞ്ചരിച്ചു നൽകും. വൈകിട്ട് 6 ന് ആഘോഷമായ ദിവ്യബലി തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷ. മുഖ്യ കാർമ്മികർ ഇടവകയിലെ വൈദികർ. തുടർന്ന് കൂട്ടായ്മകളിൽ നിന്നുള്ള അമ്പ്, വള ദേവാലയത്തിൽ എത്തിച്ചേരും തുടർന്ന് ബാൻഡ് മത്സരം, തേര് മത്സരം എന്നിവയുണ്ടാകും.
വികാരി റവ.ഫാ.ഷാജി കൊച്ചുപുരയ്ക്കൽ, അസി. വികാരി. എഡ്വിൻ ഐനിക്കൽ, ജനറൽ കൺവീനർ ബാബു വി.കെ, ട്രസ്റ്റിമാരായ പോളി കെ.പി, സെബി താണിക്കൽ, ഡേവിസ് ചീരൻ, ഇല്യൂമിനേഷൻ കൺവീനർ ബാബു സി.ജെ, പ്രെസുദേന്തി കൺവീനർ ജിജോ ജോർജ്, പി ആർ.ഒ ജോബ് സി. ആൻഡ്രൂസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്യം നൽകി.
Comments are closed.