ദീപം തെളിഞ്ഞു കലോത്സവ വേദികൾ ഉണരുന്നു – ഇനി ആരവമൊഴിയാത്ത മൂന്നു നാളുകൾ
കലോത്സവ നഗരി: നവമ്പർ 7, 8, 9, 10 തിയതികളിലായി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് എസ് ൽ അരങ്ങേറുന്ന ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവം കേരള ഗവ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ദീപം കൊളുത്തി ഉദ്ഘടനം ചെയ്തു. ഇന്ന് വൈകീട്ട് അഞ്ചിന് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് സ്വാഗത പ്രസംഗം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസ്‌രിയ മുഷ്താക്കലി മുഖ്യാതിഥിയായി.
നഗരസഭ വൈസ് ചെയർമാൻ കെ .കെ.മുബാറക്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാഹിന സലീം, പ്രസന്ന രണദേവ്, ബുഷറ ലത്തീഫ്, അഡ്വ:മുഹമ്മദ് അൻവർ, അബ്ദുൽ റഷീദ്, ജില്ല പഞ്ചായത്ത് മെമ്പർ അഡ്വ: വി.എം.മുഹമ്മദ് ഗസാലി, നഗരസഭ മുൻ ചെയർ മാൻ എം.ആർ.രാധാകൃഷ്ണൻ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി.സത്താർ, വാർഡ് കൗൺസിലർ ബേബി ഫ്രാൻസിസ്, മമ്മിയൂർ ദേവസ്വം ബോർഡ് ചെയർ മാൻ ജി. കെ. പ്രകാശ് സ്വാമി, എൽ.എഫ്. കോൺവെന്റ് മേധാവി സിസ്റ്റർ ജെസ്മി ചാലക്കൽ, എൽ എഫ് പി ടി എ പ്രസിഡന്റ് സൈസൻ മാറോക്കി, പ്രോഗ്രാം കമ്മിറ്റി ചെയർ മാൻ എം.കെ .സൈമൺ മാസ്റ്റർ, റിസപ്ഷൻ കമ്മിറ്റി കൺവീനർ നജീബ്.ഇ.എം, ജിജോ.സി.ആർ, ടി.എം.ലത, ജിയോ ജോർജ്, ഫെറിൻ ജേക്കബ്, പ്രിൻസിപ്പാൾ സിസ്റ്റർ റോസ്‌ന ജേക്കബ്, സ്‌കൂൾ ലീഡർ എവ്‌ലിൻ മരിയ തുടങ്ങിയവർ സംസാരിച്ചു.
ഉദ്‌ഘാടനത്തിന് മുന്നോടിയായി ഘോഷയാത്ര സംഘടിപ്പിച്ചു. വിദ്യാർത്ഥികളും, അധ്യാപകരും, ജനപ്രതിനിധികളും അണിനിരന്നു. ബാൻഡ് മേളവും കലാരൂപങ്ങളും ഘോഷയാത്ര വർണാഭമാക്കി.
Comments are closed.