500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍



ചാവക്കാട്: 500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവിനെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഒരുമനയൂര്‍ മാങ്ങോട്ടുപടി തെക്കന്‍വീട്ടില്‍ മസൂറി(28)നെയാണ് ചാവക്കാട് എസ്‌ഐ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുകയില ഉല്‍പ്പന്നങ്ങള്‍ സ്ഥിരമായി വില്‍പ്പന നടത്താറുള്ള ഇയാള്‍ ആവശ്യക്കാര്‍ക്ക് ഇവ എത്തിച്ചു നല്‍കാറാണ് പതിവെന്ന് പോലീസ് പറഞ്ഞു. അഡീഷണല്‍ എസ്‌ഐ മഹേഷ് കണ്ടമ്പത്ത്, എഎസ്‌ഐ അനില്‍മാത്യു, സിപിഒ ലോഫിരാജ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Comments are closed.