മധുരിക്കും ഓർമ്മകൾ ഉണർത്തി മണത്തല മഹൽ പ്രവാസി ഫോറം സംഗീത സദസ്സ് സംഘടിപ്പിച്ചു

ഷാർജ : മണത്തല മഹൽ പ്രവാസി ഫോറത്തിന്റെ നേതൃത്വത്തിൽ ഷാർജയിൽ മധുരിക്കും ഓർമ്മകൾ സംഗീത വിരുന്നും സാംസ്കാരിക സമ്മേളനവും നടന്നു. എം എം പി എഫ് പ്രസിഡന്റ് ഡോ ഫൈസൽ ടി പി അധ്യക്ഷത വഹിച്ചു. സെക്രെട്ടറി അബ്ദുൽ സലാം സ്വാഗതം ആശംസിച്ചു. പ്രോഗ്രാം കൺവീനർ ഷാജഹാൻ സിങ്കം, കമ്മറ്റി എക്സിക്യൂട്ടീവും മാനേജിങ് കമ്മിറ്റി അംഗവുമായ അബുബക്കർ, ഐ എ സ് ഷാർജ സെക്രട്ടറി ശ്രീപ്രകാശ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ യൂസഫ് സഖീർ, ജേക്കബ്, ഡോ. രെൻഷി രഞ്ജിത്ത്, എം ഒ സി മുഹമ്മദ് ഫൈസൽ ട്രെഷറർ നസിറുദ്ധീൻ എന്നിവർ സംസാരിച്ചു.

തുടർന്ന് സിനിമാ പിന്നണി ഗായകരായ യാസിർ, നീതു, ഷാബിർ, ഷെഫീഖ് എന്നിവർ നയിച്ച ‘മധുരിക്കും ഓർമ്മകൾ സംഗീത സദസ്സ് അരങ്ങേറി.

Comments are closed.