mehandi new

മർച്ചന്റ്സ് അസോസിയേഷൻ കുടുംബ സുരക്ഷ പദ്ധതി വിഹിതവും ചികിത്സാ ധന സഹായവും കൈമാറി

fairy tale

ചാവക്കാട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES )ജില്ലാ കമ്മിറ്റിയുടെ ‘ഭദ്രം+പ്ലസ്’ കുടുംബ സുരക്ഷ പദ്ധതി വിഹിതവും , ചാവക്കാട് മർച്ചന്റ്സ് അസോസിയേഷന്റെ ചികിത്സ സഹായ ധനവും കൈമാറി. ചാവക്കാട് മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും’ഭദ്രം പ്ലസ് പദ്ധതിയിൽ ചേർന്ന് മരണമടഞ്ഞ സരോജിനി, വേണുഗോപാൽ എന്നിവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം (₹500000)രൂപ വീതം മരണാനന്തര ധന സഹായവും, ചികിത്സ ധനസഹായം മറ്റു രണ്ടുപേർക്ക് സി.എം. എ യുടെ ₹25000 രൂപ ചികിത്സ ധനസഹായവും നൽകി. ചാവക്കാട് വ്യാപാര ഭവനിൽ നടന്ന എക്സിക്യുട്ടീവ് യോഗത്തിൽ വെച്ച് ചാവക്കാട് നഗരസഭാ ചെയർ പേഴ്സൺ ഷീജ പ്രശാന്ത് ചെക്കുകൾ കൈമാറി. കെ.വി.വി.ഇ.എസ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടും കൂടിയായ കെ വി അബ്‌ദുൾ ഹമീദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് സെക്രട്ടറിയേറ്റ് മെമ്പറും, സി.എം.എ ജനറൽ സെക്രട്ടറിയുമായ ജോജി തോമസ് അദ്ധ്യക്ഷതവഹിച്ചു. ട്രഷറർ കെ കെ സേതുമാധവൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ മാരായ കെ എൻ സുധീർ. സി റ്റി തമ്പി, സെക്രട്ടറിമാരായ പി എം അബ്ദുൽ ജാഫർ, പി എസ് അക്ബർ, എ എസ് രാജൻ, വനിതാ വിങ് പ്രസിഡന്റ്‌ ഫാഡിയ ഷെഹീർ എന്നിവർ സംസാരിച്ചു.

planet fashion

Comments are closed.