mehandi banner desktop
Chavakkad online

എം.എസ്.എസ് ചാവക്കാട് യൂണിറ്റ് നിർധന രോഗികൾക്കുള്ള മരുന്നും പെൻഷനും വിതരണം ചെയ്തു

Ft

ചാവക്കാട്:  മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) ചാവക്കാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ രോഗികൾക്കുള്ള സൗജന്യ മരുന്ന്, പെൻഷൻ വിതരണം ചെയ്തു. ദോഹ ക്യു.ആർ.ഐ കമ്പനി മാനേജിംഗ് ഡയറക്ടർ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു.എം.എസ്.എസ് ചാവക്കാട് യൂണിറ്റ് പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഹിബ മിഷിഹാദ്, ടി.എസ്. നിസാമുദ്ദീൻ, സി.വി. സുരേന്ദ്രൻ, എം.പി. ബഷീർ, എ.വി. മുഹമ്മദ് അഷ്‌റഫ്, ജമാൽ താമരത്ത്, അസീസ് നാലകത്ത്, ഹക്കിം ഇംബാറക്ക്, അബ്‌ദു റഹിമാൻ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.

Jan oushadi

Comments are closed.