Header

ടി എൻ പ്രതാപൻ എം പി ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്നത് മണ്ഡലത്തിൽ വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയാത്തതിന്റെ കുറ്റബോധം കൊണ്ടാണോ എന്ന് എൻ കെ അക്ബർ എം എൽ എ

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ തുടർച്ചയായി ബഹിഷ്കരിക്കുന്ന തൃശൂർ എം.പിയുടെ നിഷേധാത്മക നിലപാടിൽ യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന്  ഗുരുവായൂർ എം. എൽ. എ എൻ. കെ. അക്ബർ. ഒരു പക്ഷെ, കഴിഞ്ഞ 5 വർഷങ്ങളായി എടുത്തു കാണിക്കാൻ കഴിയാവുന്ന ഒരു വികസന പ്രവർത്തനവും മണ്ഡലത്തിൽ നടത്താൻ കഴിയാത്തതിന്റെ കുറ്റബോധം കൊണ്ടാണ് തൃശൂർ എം. പി പങ്കെടുക്കാത്തത് എന്നുണ്ടെങ്കിൽ അക്കാര്യം പൊതുജനമദ്ധ്യേ തുറന്നുപറയാനുള്ള ആർജവവും യു. ഡി. എഫ് നേതൃത്വം കാണിക്കണമെന്നും എൻ. കെ. അക്ബർ എം എൽ എ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി മാസം 27നാണ് അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസിന്റെ പുതിയ കെട്ടിടം സംസ്ഥാന സർക്കാരിന്റെ കിഫ്‌ബി ഫണ്ട്‌ ഉപയോഗപ്പെടുത്തി നിർമാണം പൂർത്തീകരിച്ചുകൊണ്ട്  രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തത്. ആ പരിപാടിയിലെ മുഖ്യാതിഥി ആയിരുന്നു തൃശൂർ എം.പി., അദ്ദേഹം അന്നേ ദിവസം മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ഉണ്ടായിരുന്നിട്ടും ഈ ചടങ്ങ് ബഹിഷ്കരിക്കുകയാണുണ്ടായത്. ഫെബ്രുവരി മാസം 16ന് അഞ്ഞൂറോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്ന 12 കോടിയിലേറെ ചിലവ് വരുന്ന ചാവക്കാട് നഗരസഭയുടെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം  ജലവിഭവ വകുപ്പ് മന്ത്രി നിർവഹിച്ചു. ആ ചടങ്ങിലും മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത് തൃശൂർ എം.പിയെ ആയിരുന്നു., എന്നാൽ, ആ പരിപാടിയും അദ്ദേഹം ബഹിഷ്കരിച്ചു. ഫെബ്രുവരി മാസം 17ന് കടലോര മേഖലയിലെ പാവപ്പെട്ട മത്സ്യതൊഴിലാളികൾക്കും, മറ്റും എന്ത് ദുരന്തങ്ങൾ വന്നാലും താമസിക്കാനുള്ള ഇടമായി 600 കുടുംബങ്ങൾക്ക് താമസിക്കാനുള്ള രീതിയിൽ സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് നിർമാണം പൂർത്തീകരിച്ച സൈക്ലോൺ ഷെൽട്ടർ ഉദ്ഘാടനം  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നിർവഹിക്കുകയുണ്ടായി. ആ ചടങ്ങും തൃശൂർ എം.പി ബഹിഷ്കരിച്ചു. സംസ്ഥാന സർക്കാരിന്റെ മികവാർന്ന ഇത്തരം പദ്ധതികൾ തുടർച്ചയായി ബഹിഷ്കരിക്കുന്ന എം. പിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഇക്കാര്യത്തെ സംബന്ധിച്ച് യു.ഡി.എഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും എം. എൽ. എ കൂട്ടിച്ചേർത്തു.

കടപ്പുറം പഞ്ചായത്തിൽ എം.എൽ.എ ആസ്തി വികസന ഫണ്ട്‌ വിനിയോഗിച്ച് നിർമാണം പൂർത്തീകരിച്ച ഐസൊലേഷൻ വാർഡിന്റെ ഉദ്ഘാടനപരിപാടിയിൽ എം. പിയുടെ പേര് ഉൾക്കൊള്ളിച്ചില്ല എന്നതിന്റെ പേരിൽ രോഷം പ്രകടിപ്പിക്കുന്ന ആളുകൾ ഇത്തരത്തിൽ തുടർച്ചയായി എം.പി എടുക്കുന്ന നിലപാടിനെ സംബന്ധിച്ചും മറുപടി പറയേണ്ടതുണ്ട്.

പ്രോട്ടോകോൾ അനുസരിച്ചു എം. പിയെ പങ്കെടുപ്പിക്കേണ്ട എല്ലാ പരിപാടിയിലും ക്ഷണിച്ചാലും തുടർചയായി നിഷേധാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും എം എൽ എ പറഞ്ഞു.

thahani steels

Comments are closed.