താങ്ങും തണലും സേവനങ്ങൾക്ക് ഇനി ഓഫീസുമായി ബന്ധപ്പെടാം
ചാവക്കാട് : ചാവക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ താങ്ങും തണലും ട്രസ്റ്റ് ഓഫീസ് എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഗുരുവായൂർ എ സി പി. ടി എസ് സിനോജ് മുഖ്യാഥിതിയായി. ചാവക്കാട് നഗരസഭ കൗൺസിലർമാരായ എം ആർ രാധാകൃഷ്ണൻ, രഞ്ജൻ, ഫൈസൽ കാനാമ്പുള്ളി, ഷാനവാസ്, ചാവക്കാട് റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപ പ്രതാപൻ, അഡ്വക്കേറ്റ് നിവേദിത സുബ്രഹ്‌മണ്യൻ, അഡ്വക്കേറ്റ് ബഷീർ ഒരുമനയൂർ, ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോജി തോമസ്, ചാവക്കാട് പ്രെസ് ഫോറം പ്രസിഡന്റ് റാഫി വലിയകത്ത്, താങ്ങും തണലും രക്ഷധികാരികളായ ഡോക്ടർ മുഹമ്മദ് ഷാഫി, അബ്ദുള്ള തെരുവത്ത് എന്നിവർ ആശംസകൾ നേർന്നു. താങ്ങും തണലും സെക്രട്ടറി മുഹമ്മദ് സാലിഹ് കൊല്ലംകുഴി സ്വാഗതവും, കൺവീനർ ഷെരീഫ് ചോലക്കുണ്ടിൽ നന്ദിയും പറഞ്ഞു.
ചാവക്കാട് മുല്ലത്തറ റോഡിൽ പെട്രോൾ പമ്പിന് എതിർവശത്തെ കെട്ടിടത്തിൽ മുകളിലെ നിലയിലാണ് താങ്ങും തണലും ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ദിവസവും രാവിലെ പത്തുമണി മുതൽ വൈകീട്ട് അഞ്ചുമണി വരെ ഓഫീസ് തുറന്ന് പ്രവർത്തിക്കും. ചാവക്കാട് നഗരസഭയിലെ അതി ദരിദ്രരായ കുടുംബങ്ങൾക്ക് പെൻഷൻ, മരുന്ന് വിതരണം, കിറ്റ് വിതരണം, കിടപ്പ് രോഗികൾക്ക് ആവശ്യമായ വീൽ ചെയർ വാട്ടർബെഡ്, ഗവണ്മെന്റ് ആശുപത്രിയിൽ കഞ്ഞി വിതരണം, ഭക്ഷണ വിതരണം, ഉപരിപഠന സഹായം, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പഠന സഹായം തുടങ്ങിയ സേവനങ്ങളാണ് താങ്ങും തണലും നടത്തിവരുന്നത്.
Comments are closed.