mehandi new

മല്ലു ട്രാവലർ ഉദ്ഘാടനം ചെയ്ത പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് ഉടമയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

fairy tale

അണ്ടത്തോട് : മല്ലു ട്രാവലർ ഉദ്ഘാടനം നിർവഹിക്കാനെത്തി വിവാദമായ മലപ്പുറം പുതിയിരുത്തിയിലെ കടയുടമയെ മരിച്ച നിലയിൽ കണ്ടെത്തി.

planet fashion

പുതിയിരുത്തി മാഡ് മോട്ടോ ഗ്വിൽഡ് കടയുടമയും അണ്ടത്തോട് സ്വദേശിയുമായ അനസിനെയാണ് ഇന്ന് രാവിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കൊവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനിടെ നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം ഉണ്ടാക്കി ചാവക്കാട് പൊന്നാനി ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ചത്‌ വൻ വിവാദമായിരുന്നു.

സംഭവത്തിൽ ലാതിച്ചാർജ്ഉം കല്ലേറും നടന്നിരുന്നു. വന്നേരി പോലീസ് കേസെടുക്കകയും കടയുടമയും മരണപ്പെട്ട അനസിന്റെ പങ്കാളിയുമായ ചോലയിൽ ഷമാസ് (26) അടക്കം 15 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

അതേ സമയം ആത്മഹത്യാ കാരണം എന്താണെന്നത് വ്യക്തമല്ല. മരണപ്പെട്ട അനസിന്റെ മൃതദേഹം നിലവിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Jan oushadi muthuvatur

Comments are closed.