Header

ചാവക്കാട് കോടതിയിലെ മൺ മറഞ്ഞ അഭിഭാഷകരുടെ ചിത്രങ്ങൾ ശനിയാഴ്ച അനാച്ഛാദനം ചെയ്യും

ചാവക്കാട്: ചാവക്കാട് കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന മണ്‍മറഞ്ഞ ഒമ്പത് അഭിഭാഷകരുടെ ചിത്രങ്ങളുടെ അനാച്ഛാദനം ശനിയാഴ്ച നടക്കുമെന്ന് ചാവക്കാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എ. തോമസ്, സെക്രട്ടറി അക്തര്‍ അഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് നാലിന് ചാവക്കാട് കോടതി കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ജസ്റ്റിസ് സോഫി തോമസ് ചിത്രങ്ങളുടെ അനാച്ഛാദനം നിര്‍വ്വഹിക്കും.

അഭിഭാഷകരായ ഇ.കെ.ജോര്‍ജ്ജ്, ടി.തോമസ്, ഇ.പി.ജോര്‍ജ്ജ്, ആന്‍ഡ്രൂസ് മാത്യു, ടി.എന്‍. സോമശേഖരന്‍, വി.എ.ജോസ്, എ.ടി.പയസ്, ടി.വിജയരാഘവന്‍, ജിഷ എന്നിവരുടെ ചിത്രങ്ങളാണ് അനാച്ഛാദനം ചെയ്യുക.

കുന്നംകുളം പോക്‌സോ കോടതി സ്‌പെഷല്‍ ജഡ്ജ് എം.പി. ഷിബു, ചാവക്കാട് സബ് ജഡ്ജ് ടി.ഡി. ബൈജു, ചാവക്കാട് മുന്‍സിഫ് എം.കെ.രഞ്ജിനി, ചാവക്കാട് മജിസ്‌ട്രേറ്റ് രോഹിത് നന്ദകുമാര്‍, കുന്നംകുളം മജിസ്‌ട്രേറ്റ് ലക്ഷ്മി ശ്രീനിവാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

അഭിഭാഷകരായ സുധീഷ് കെ.മേനോന്‍, ഷീജ സി.ജോസഫ്, സി.എ. എഡിസന്‍, കെ.കെ.സിന്ധു, ഷൈന്‍ മനയില്‍, ഫ്രെഡ്ഡി പയസ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.