വിമാന കമ്പനികളുടെ കൊള്ള അവസാനിപ്പിക്കണം
ചാവക്കാട് : വിശേഷ ദിവസങ്ങളിൽ ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് നടത്തുന്ന വിമാന സർവ്വീസുകൾ വൻതുക ഈടാക്കുന്നതായി ഇൻകാസ് സംസ്ഥാന സെക്രട്ടറി സി സാദിഖ് അലി ആരോപിച്ചു.
എണ്ണായിരം രൂപയുണ്ടായിരുന്ന വിമാന ടിക്കറ്റിന് ഇപ്പോൾ ഇരുപത്തി അയ്യായിരo മുതൽ മുപ്പത്തി ആറായിരത്തോളം രൂപ ആയി മൂന്ന് ഇരട്ടിയായി വർധിപ്പിച്ചിരിക്കുകയാണ്.
കുടുoബസമേതം വരുന്നവർക്ക് ഭീമമായ സംഖ്യയാണ് ഇതുമൂലം ടിക്കറ്റിനായി ചിലവാകുന്നത്. കൊറോണ മൂലം ഗൾഫിൽ കുടുങ്ങി കുടുംബത്തെയും ബന്ധുക്കളെയും കാണാൻ വരുന്നവരും ഈദ് ആഘോഷിക്കാൻ വരുന്നവരിൽ നിന്ന് മൂന്ന് ഇരട്ടി തുക ഈടാക്കി മലയാളികളെ കൊള്ളയടിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാമയാന വകുപ്പ് മന്ത്രിക്കും വിദേശകാര്യ സഹമന്ത്രിക്കും നിവേദനം നൽകി.
Comments are closed.