ബലാത്സംഗ കേസിലെ പ്രതിയായ 54 കാരനെ പോക്സോ കോടതി വെറുതെ വിട്ടു
ചാവക്കാട് : ബലാത്സംഗ കേസിലെ പ്രതിയെ പോക്സോ കോടതി വെറുതെ വിട്ടു. മഴുവഞ്ചേരി മുണ്ടുവളപ്പിൽ കാദർ മകൻ 54 വയസ്സുള്ള സത്താറിനെയാണ് കുന്നംകുളം പോക്സോ കോടതി സ്പെഷ്യൽ ജഡ്ജി ലിഷ എസ് കുറ്റക്കാരനല്ലെന്നു കണ്ടു വെറുതെ വിട്ടത്.
2019നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്
2019 ഫെബ്രുവരി പത്താം തീയതി പ്രതി അയൽവാസിയായ പരാതിക്കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറി
മാനഭംഗപ്പെടുത്തി എന്നും പിന്നീട് മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ പരാതിക്കാരി പശുവിനെ അഴിച്ചു കൊണ്ടുവരാൻ പോയ സമയം മൂന്ന് ദിവസങ്ങളിൽ പരാതിക്കാരിയെ വലിച്ചിഴച്ചു കൊണ്ടുപോയി മോട്ടോർ പുരയിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്നും ആരോപിച്ചാണ് പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് കുറ്റപത്രവും മജിസ്ട്രേറ്റിന് നൽകിയ രണ്ട് രഹസ്യ മൊഴികളും ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകളും ഹാജരാക്കിയിരുന്നു. വിചാരണ സമയത്ത് പ്രോസിക്യൂഷൻ15 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. വിചാരണ വേളയിൽ രഹസ്യമൊഴികൾ ഹാജരാക്കിയതിലെ സംശയം ദൂരീകരിക്കാൻ പ്രോസിക്യൂഷൻ തുടർ അന്വേഷണ ഹർജി കൊടുക്കുകയും പുതിയ സാക്ഷികളെ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും പരസ്പര സമ്മത പ്രകാരം ലൈംഗിക ബന്ധം നടന്നതായി കാണിക്കുന്ന സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളിലെ അപാകതയും ഒരു ദിവസം ബലാൽസംഗം നടന്നിട്ടും പിന്നീടുള്ള ദിവസങ്ങളിൽ അതെ സമയത്ത് അവിടെ പോകാനുള്ള സാഹചര്യത്തിലെ അസ്വഭാവികതയും പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ പരസ്പര സമ്മതപ്രകാരമുള്ള വിവാഹേതര ബന്ധമായിരുന്നു ഇരുവരും തമ്മിൽ എന്നും ഭർത്താവ് അറിഞ്ഞപ്പോൾ കേസ് നൽകുകയായിരുന്നെന്നും പ്രതിഭാഗം വാദിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷന് സംശയാതീതമായി കുറ്റം തെളിയിക്കാൻ സാധിച്ചില്ലെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.
പ്രതിക്ക് വേണ്ടി അഡ്വക്കറ്റ് കെ എൻ പ്രശാന്ത്, ഐശ്വര്യ കെ യുഎന്നിവർ ഹാജരായി.
Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )
Comments are closed.