നാൽപതിയെട്ടു വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലെത്തിയ പ്രവാസിയെ പ്രവാസി കോൺഗ്രസ്സ് ആദരിച്ചു
ചാവക്കാട് : പതിനഞ്ചാം വയസ്സിൽ തുടങ്ങിയ പ്രവാസ ജീവിതത്തിന് 63ൽ വിരാമമിട്ട് നാട്ടിൽ തിരിച്ചെത്തിയ അബ്ദുൽ റഹ്‌മാൻ മഴുവഞ്ചേരിയെ പ്രവാസി കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മണത്തല പള്ളിത്താഴം മഴുവഞ്ചേരി വീട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദ് ഐഷ ദമ്പതികളുടെ മകനാണ് അബ്ദുറഹ്മാൻ.
കോയമ്പത്തൂരിൽ തുടങ്ങി ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ ജോലിക്ക് ശേഷം, 1999 ൽ യു എ ഇ യിലെ ദുബായിലെത്തി പിന്നീട് റാസൽഖൈമയിലെ പ്രോട്ടക്ഫെയറിൽ ഡ്രൈവറായി ലഭിച്ച ജോലിയാണ് ജീവിതം കരുപിടിപ്പിക്കാൻ സഹായിച്ചത്. റാസൽ ഖയ്മയിലെ ജോലിയിൽ നിന്നും വിരമിച്ചാണ് വിശ്രമജീവിതത്തിനായി അബ്ദുറഹ്മാൻ നാട്ടിലെത്തിയത്.
ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് കെ.വി സത്താർ,പ്രവാസി കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് പാലയൂർ,പ്രവാസി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജമാൽ താമരത്ത്,കോൺഗ്രസ്സ് മണ്ഡലം സെക്രട്ടറി അഷ്‌റഫ് എന്നിവർ പങ്കെടുത്തു.
Comments are closed.