mehandi new

അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സയുടെ നവീകരിച്ച മദ്രസ്സ കെട്ടിടം ഉദ്ഘാടനം ചെയ്തു

fairy tale

ചാവക്കാട്:  അങ്ങാടിത്താഴം മുർശിദുൽ അനാം മദ്രസ്സ യുടെ നവീകരിച്ച മദ്രസ്സ കെട്ടിടം  മഹല്ല് ഖത്തീബ് ഹാജി കെ എം ഉമർ ഫൈസി ഉൽഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ്‌ അബ്ദുൽ റഹ്‌മാൻ കാളിയത്ത് അധ്യക്ഷത വഹിച്ചു. വിദ്യാസ രംഗത്ത് ഭൗതിക പഠനത്തിനൊപ്പം മത പഠനവും  ഒരു മിച്ചു കൊണ്ടുപോകുവാൻ  രക്ഷിതാക്കൾ വിദ്യാർത്ഥികളോടൊപ്പം നിൽക്കേണ്ട സമയമാണെന്ന്  മഹല്ല് ജനറൽ സെക്രട്ടറി  നൗഷാദ് അഹമ്മു അഭിപ്രായപെട്ടു.

Ready food order

ചടങ്ങിൽ മദ്രസ കമ്മിറ്റി സെക്രട്ടറി ശംസുദ്ധീൻ, സദർ മുഅല്ലിം പൈലിപ്പുറം അബൂബക്കർ മുസ്ലിയാർ, ശംസുദ്ധീൻ എൻ കെ, നാസർ കൊളാടി, ഹബീബ് എൻ കെ, അനീഷ്‌ പാലയൂർ, നൗഷാദ് നെടുപറമ്പിൽ, ശിഹാബ് കെ എം, ഹംസ അമ്പലത്ത്, പി പി ഹസ്സൻ ഹാജി, മുഹമ്മദുണ്ണി  ഇല്ല്യാസ് ബുർഹാൻ എന്നിവർ പ്രസംഗിച്ചു. മദ്രസ പ്രസിഡന്റ്‌ സാലിഹ് കാളിയത്ത് സ്വാഗതവും സെക്രട്ടറി ഷജീർ അങ്ങാടിത്താഴം നന്ദിയും പറഞ്ഞു.

Fish ad

Comments are closed.