mehandi new

സംഘപരിവാർ താത്പര്യമനുസരിച്ച് ചരിത്രം വളച്ചൊടിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ ചെറുക്കാൻ മതേതര സമൂഹം രംഗത്തിറങ്ങണം – സെക്കുലർ ഫോറം

fairy tale

ചാവക്കാട് : ചരിത്രം വളച്ചൊടിച്ച് സംഘ് പരിവാറിൻ്റെ താൽപ്പര്യത്തിനനുസരിച്ച് തിരുത്തിയെഴുതാനുള്ള കേന്ദ്ര ഭരണകൂടത്തിൻ്റെ നീക്കത്തെ പ്രതിരോധിക്കാൻ ഇന്ത്യയിലെ ജനാധിപത്യ, മതേതര സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും സമര പോരാട്ടങ്ങൾക്ക് തയ്യറാകണമെന്നും സെക്യുലർ ഫോറം യോഗം ആവശ്യപ്പെട്ടു.

planet fashion

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസല്യാരുമടക്കമുള്ള 387 മലബാർ സമര നായകരെ സ്വാതന്ത്ര്യ സമര നേതാക്കളുടെ പട്ടികയിൽ നിന്നും വെട്ടിമാറ്റാൻ ഐ.സി.എച്ച്.ആർ ന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നിൽ വലിയ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്. ഇന്ത്യയിലെ പിന്നോക്ക, ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾ നടത്തിയ ധീരമായ സ്വാതന്ത്യ സമര പോരാട്ടങ്ങളെ ചരിത്രത്തിൽ നിന്നും തമസ്ക്കരിക്കാനുള്ള നീക്കങ്ങളാണിതിനു പിന്നിൽ നടക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന അധ്യായമായ മലബാർ കലാപത്തിന് ധീരമായി നേതൃത്വം നൽകിയ രക്തസാക്ഷികളെ ചരിത്ര രേഖകളിൽ നിന്നും വെട്ടിമാറ്റാൻ ഭരണകൂടത്തിന് കഴിഞ്ഞേക്കാം എന്നാൽ ജന മനസ്സിൽ പതിഞ്ഞ് കിടക്കുന്ന ഈ ചരിത്ര സത്യത്തെ ഇല്ലാതാക്കാൻ കഴിയില്ല.
വെറുപ്പിൻ്റെയും, വർഗീയതയുടെയും അജണ്ടയുമായി ഭരണം നടത്തുന്നവർ കാലങ്ങളായി രാജ്യം ആർജിച്ച സൽപ്പേരിനെ തകർത്തില്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ചെയർമാൻ ടി.എസ്.നിസാമുദീൻ അധ്യക്ഷത വഹിച്ചു. ജന: കൺവീനർ നൗഷാദ് അഹമ്മു, ചീഫ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം, പി.ഐ.സൈമൺ മാസ്റ്റർ, ഫിറോസ് പി തൈപറമ്പിൽ, സി.വി.സുരേന്ദ്രൻ, പി.പി.അബദുൽ സലാം, അക്ബർ പെലേംപാട്ട്, ഹക്കീം ഇംബാറക്ക്, അഷ്റഫ് കാളിയത്ത്, സി എം.ജെനീഷ്, ലത്തീഫ് പാലയൂർ, ജമാൽ താമരത്ത്, അബദുൽ വഹാബ് കാരക്കാട്ട്, അബ്ദുൽ കലാം മണത്തല, ഷംസുദ്ദീൻ മൂളിയായിൽ, സുബൈർ ദുൽഹൻ, എന്നിവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.