അകലാട് ഒറ്റയിനി സൗഹൃദ തീരം ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം

അകലാട് : സൗഹൃദ തീരം സംഘടിപ്പിക്കുന്ന അകലാട് ഒറ്റയിനി ബീച്ച് ഫെസ്റ്റിവലിനു ഇന്ന് തുടക്കം. ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്യും. പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുഖ്യഥിതിയായി എൻ കെ അക്ബർ എം എൽ എ പങ്കെടുക്കും.

ഷാസ് എയിഞ്ചെൽസ് കൊടുങ്ങല്ലൂരിന്റെ ഒപ്പനയും ഗാനമേളയുമായി ഇന്ന് അരങ്ങുണരും.
നാളെ ഞായർ ശ്രീരുദ്ര കാൽചിലമ്പ് കൊടുങ്ങല്ലൂരിന്റെ നാടൻ പാട്ട്.
തിങ്കളാഴ്ച പാട്ടറുമാൽ സിംഗേഴ്സിന്റെ ഗാനമേള.
ഒൻപത് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ വിവിധ കലാപരിപാടികൾ, സാംസ്കാരിക സമ്മേളനം, ഘോഷയാത്ര എന്നിവയുണ്ടാകും.

Comments are closed.