mehandi new

അണ്ടത്തോട് സബ് രജിസ്ട്രാർ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

fairy tale

പുന്നയൂർക്കുളം: അണ്ടത്തോട് രജിസ്ട്രാർ ഓഫീസ് കേരളപ്പിറവി ദിനമായ ഇന്ന് മുതൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.87 കോടി രൂപ ചിലവിൽ നിർമ്മിച്ച അണ്ടത്തോട് സബ്ബ് രജിസ്റ്റർ ഓഫീസ് കെട്ടിടം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജനുവരിയിലാണ് നാടിന് സമർപ്പിച്ചത്. 

ഭിന്നശേഷി സൗഹൃദമായ പുതിയ   കെട്ടിടത്തിൽ സബ് രജിസ്ട്രാറുടെ ഓഫീസ് കാബിൻ, ലൈബ്രറി, ഓഡിറ്റ് റൂം, റെക്കാഡ് റൂം, ഡൈനിംങ്ങ് ഹാൾ, കാത്തിരുപ്പുമുറി, ശുചിമുറികൾ എന്നീ സൗകര്യങ്ങൾ രണ്ടു നിലകളിലായി ഒരുക്കിയിട്ടുണ്ട്.

പുന്നയൂർക്കുളം പഞ്ചായത്തിലെ പനന്തറയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന പഴയ കെട്ടിടത്തിനു സമീപം 4999 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഓഫീസ്കെട്ടിടം. പുന്നയൂർക്കുളം, പുന്നയൂർ, വടക്കേക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട പുന്നയൂർക്കുളം, കടിക്കാട്, പുന്നയൂർ, എടക്കഴിയൂർ, വടക്കേക്കാട്, വൈലത്തൂർ എന്നീ 6 വില്ലേജുകൾ അണ്ടത്തോട് സബ് രജിസ്റ്റാർ ഓഫീസ് പ്രവർത്തന പരിധിയിൽ ഉൾപ്പെടും. 

1885 ഏപ്രില്‍ ഒന്നാം തിയതിയാണ് അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.  കടിക്കാട്‌ വില്ലേജില്‍  എടക്കര ദേശത്ത്‌ റീസര്‍വ്വേ 215/8 ല്‍ പെട്ട 59 സെന്റ്‌ സ്ഥലത്താണ്‌ 139 വര്‍ഷം പഴക്കമുള്ള അണ്ടത്തോട്‌ സബ്‌ രജിസ്ട്രാർ ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ആധാരങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള പ്രത്യേക അറ ഇവിടെയുണ്ട്. ചരിത്ര പ്രാധാന്യമുള്ള കെട്ടിടം  പുരാവസ്തു വിഭാഗത്തിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Meem travels

Comments are closed.