mehandi new

ചൈൽഡ് പ്രൊട്ടക്ട് ടീം യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു

fairy tale

ദുബായ്: ചൈൽഡ് പ്രൊട്ടക്ട് ടീം (CPT) യുഎഇ സംഘടിപ്പിക്കുന്ന ‘കുട്ടികളോടൊത്തൊരോണം’ പരിപാടിയുടെ ലോഗോ പ്രകാശനം യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശ്ശേരി നിർവഹിച്ചു. നവംബർ 26 ന് ദുബായിലെ DANATA – ക്ക് സമീപമുള്ള മാലിക് റെസ്റ്റോറന്റിൽ വെച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. കുട്ടികൾക്കായി മാത്രം ഒരു വേദി ഒരുങ്ങുന്നു എന്നതാണ് ഈ പരിപാടിയുടെ പ്രത്യേകത. കുട്ടികളുടെ തിരുവാതിരകളി, ഗാനമേള, നൃത്തം, കസേരകളി, സുന്ദരിക്കൊരു പൊട്ട്തൊടൽ തുടങ്ങിയ ഓണക്കളികളും ആഘോഷ പരിപാടിയിൽ അരങ്ങേറും. 

planet fashion

കുട്ടികളുടെ ക്ഷേമത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടി കഴിഞ്ഞ ഏഴു വർഷക്കാലമായി ഇന്ത്യയിൽ സൊസൈറ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് സി പി ടി. ഈ സംഘടനയ്ക്ക് കേരളത്തിലെ 14 ജില്ലകളിൽ ശക്തമായ കമ്മിറ്റികളും സന്നദ്ധരായ വളന്റിയർമാരുമുണ്ട്. ഇന്ത്യക്കകത്തു മെട്രോ പൊളിറ്റിൻ സിറ്റികളിലും ജി സി സി രാജ്യങ്ങളിലും ശക്തമായ ശാഖകളാണുള്ളത്. യുഎഇ യിൽ ദുബായ്, ഷാർജ,  അബുദാബി,  അജ്‌മാൻ എന്നി എമിറേറ്റ്സുകളിൽ സി പി ടി ക്ക് കമ്മിറ്റികളും പ്രവർത്തകരുമുണ്ട്.

കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് കൗൺസിലിംഗും രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണ ക്ലാസുകൾ സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.  യുഎഇയിലെ വത്യസ്ത എമിറേറ്റ്സുകളിലായി എഴുപതിൽ പരം ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ട്. 

ലോഗോ പ്രകാശന ചടങ്ങിൽ സി പി ടി യുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം നാസർ ഒളകര, യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അനസ് കൊല്ലം, യുഎഇ സെൻട്രൽ കമ്മിറ്റി ട്രഷറർ മനോജ് കാർത്തിയാരത്ത്, സി പി ടി ഷാർജ കമ്മിറ്റി  പ്രസിഡന്റ് സുജിത്ത് ചന്ദ്രൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Macare health second

Comments are closed.