mehandi new

ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഹനീഫയുടെ ഭാര്യയും മക്കളും മുഖ്യമന്ത്രിക്ക് നിവേദനം നൽകി – പരാതി നൽകിയത് നവകേരള സദസ്സിൽ

fairy tale

ചാവക്കാട് :  തിരുവത്രയിൽ കൊല്ലപ്പെട്ട കോൺഗ്രസ്‌ പ്രവർത്തകനായ ഹനീഫയുടെ ഭാര്യ ഷഫ്നയും, മക്കളും തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ഹനീഫയുടെ കുടുംബാംഗങ്ങളിൽ നിന്നും നിരന്തരമായ ഭീഷണി നേരിടുന്നയായും, തങ്ങളുടെ അവകാശങ്ങൾ തടഞ്ഞുവെക്കുന്നതായും ബന്ധപ്പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിൽ ഷഫ്‌ന പരാതി നൽകിയിരുന്നു. തുടർന്നാണ് നവകേരള സദസ്സിന്റെ ഭാഗമായി ഇന്ന് തൃശ്ശൂരിൽ നടന്ന പ്രഭാതയോഗത്തിൽ ഹനീഫയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.

Pharmacy wanted Chavakkad

Comments are closed.