mehandi new

വീണുകിട്ടിയ സ്വർണ്ണാഭരണം ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി

fairy tale

ഗുരുവായൂർ : വീണുകിട്ടിയ രണ്ട് പവൻ സ്വർണമാല ഉടമക്ക് തിരികെ നൽകി യുവാവ് മാതൃകയായി. ഗുരുവായൂർ ക്ഷേത്രം തെക്കെ നടപന്തലിലെ കൃഷ്ണകൃപ ടെക്സ്റ്റൈൽ ഉടമയായ നെന്മിനി പയ്യപ്പാട്ട് വിഷ്ണു (29)വിനാണ് മാല ലഭിച്ചത്. കടയുടെ മുന്നിലുള്ള നടപന്തലിന്റെ തൂണിനോട് ചേർന്നാണ് മാല കിടന്നിരുന്നത്. രാവിലെ എട്ടു മണിയോടെയാണ് സ്വർണ മാല വീണു കിട്ടിയത്. അപ്പോൾ തന്നെ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ മാല ഏൽപിച്ചു.

planet fashion

പോലീസ് ക്ഷേത്രം അധികൃതരെ വിവരം അറിയിക്കുകയും ക്ഷേത്രം അധികൃതർ മൈക്കിൽ അനൗൺസ്‌മെന്റ് നടത്തുകയും ചെയ്തു. ഇത് കേട്ട് സ്വർണ്ണം നഷ്ടപ്പെട്ട കുടുംബം പോലീസ് സ്റ്റേഷനിൽ എത്തി. വാണിയംകുളം സ്വദേശി കിഴക്കേക്കര ശ്രീജിത്തിനും കുടുംബത്തിനും പോലീസ് സാന്നിധ്യത്തിൽ വിഷ്ണു മാല കൈമാറി.

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു ശ്രീജിത്തും കുടുംബവും. ഇതിനിടയിലാണ് എട്ടു വയസുകാരൻ അദ്വൈതിന്റെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ മാല നഷ്ടപ്പെട്ടത്.

Jan oushadi muthuvatur

Comments are closed.