mehandi new

ആശാരി പണിക്കിടെ മോഷണം – പ്രതിയെ റിമാൻറ് ചെയ്തു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

Arrest  Mahesh Ragavanപുന്നയൂര്‍ക്കുളം: ആശാരി പണിക്കിടെ അലമാരിയിൽ നിന്ന് സ്വർണ്ണാഭരണം മോഷ്ടിച്ച പ്രതിയെ റിമാൻറ് ചെയ്തു.
നിരവധി മോഷണക്കേസുകളിൽ പ്രതിയായ കുന്നത്തൂര്‍ കല്ലൂര്‍ വീട്ടില്‍ മഹേഷ് രാഘവനെയാണ് (32) കോടതി റിമാൻറ് ചെയ്തത്.
ഇക്കഴിഞ്ഞ 25ന് വാതില്‍ റിപ്പയര്‍ ചെയ്യാന്‍ പോയപ്പോള്‍ വടക്കേക്കാട് മണികണ്ഠേശ്വരത്തുള്ള ഇല്ലത്തയില്‍ റഫീഖിന്റെ വീട്ടില്‍ നിന്നാണ് എട്ട് പവൻ ആഭരണം മഹേഷ് മോഷ്ടിച്ചത്. 2016 നവംബറില്‍ റഫീഖിൻറെ സഹോദരന്‍ അബ്ദുല്‍ ജലീലിന്റെ വീട്ടില്‍ നിന്നു രണ്ട് ഗ്രാമും 5000 രൂപയും ഇയാൾ കവർന്നതായി എസ്.ഐ പി.കെ മോഹിത് അറിയിച്ചു. ഇത് കൂടാതെ 2017 ഏപ്രിലില്‍ അഹമ്മദ് ബഷീറിന്റെ വീട്ടില്‍ നിന്ന് നാല് നാല് പവന്‍ സ്വര്‍ണ്ണവും മഹേഷ് കവർന്നിട്ടുണ്ട്. എസ്‌ഐ പി.കെ.മോഹിത്, അഡീഷനല്‍ എസ്‌.ഐ പി.ടി.ജോസഫ്, സി.പി.ഒ മാരായ ലോഫിരാജ്, ജിജോ ജോണ്‍, ശശികുമാര്‍, അനില്‍, രജനീഷ് എന്നിവരുടെ സംഘമാണ് മോഷമക്കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്. കോടതി റിമാന്‍ഡ് ചെയ്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.