തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

അബുദാബി: തിരുവത്ര മുസ്ലിം വെൽഫെയർ അസോസിയേഷൻ (ടിഎംഡബ്ല്യൂഎ) ഗോൾഡൻ ജൂബിലി ആഘോഷങ്ങളും കുടുംബസംഗമവും അബുദാബി ഫോക്‌ലോർ അക്കാദമി ഹാളിൽ നടത്തി. ടിഎംഡബ്ല്യൂഎ പ്രസിഡന്റ് ഇ. പി. മൂസഹാജി അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡന്റ് താഴത് കോയ സ്വാഗതം ആശംസിച്ചു. ടിഎംഡബ്ല്യൂഎ സെക്രട്ടറി ഫിറോസ് ചാലിൽ നന്ദി രേഖപ്പെടുത്തി. സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടികളിൽ കോൽക്കളി, മുട്ടിപ്പാട്ട്, ക്വിസ് മത്സരങ്ങൾ എന്നിവ അരങ്ങേറി.

ഗോൾഡൻ ജൂബിലി സമ്മേളനത്തിൽ ടിഎംഡബ്ല്യൂഎ വർക്കിംഗ് പ്രസിഡന്റ് കെ. എച്. താഹിർ ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി കെ. കെ. സിദ്ദിഖ് സ്വാഗതം അറിയിച്ചു. ഇ. പി. മൂസ ഹാജി അധ്യക്ഷനായി. ലുലു ഗ്രൂപ്പ് സിഇഒ വി. ഐ. സലിം ഉദ്ഘാടനം നിർവഹിച്ചു. ബനിയാസ് സ്പൈക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അബ്ദുൾ റഹ്മാൻ മുഖ്യാതിഥിയായി പങ്കെടുത്തു. ദുബായ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി. എസ്. ഷറഫുദ്ധീൻ, ഷാർജ-അജ്മാൻ കമ്മിറ്റി പ്രസിഡന്റ് സലാഹുദ്ധീൻ എന്നിവർ സംസാരിച്ചു.
35 വർഷത്തിലേറെയായി പ്രവാസജീവിതം നയിച്ച മുപ്പതോളം മുതിർന്ന അംഗങ്ങളെ ആദരിച്ചു. കൂടാതെ വിവിധമേഖലയിൽ കഴിവ് തെളിയിച്ച അസോസിയേഷൻ അംഗംങ്ങളുടെ മക്കളായ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി യിൽ നിന്ന് ബി. എഡ്-ലേർണിങ് ഡിസബിലിറ്റിയിൽ മൂന്നാം റാങ്ക് നേടിയ തസ്‌നീം സകരിയ, പ്ലസ് 2 പരീക്ഷയിൽ ഫുൾ എപ്ലസ് കരസ്ഥമാക്കുകയും, തുടർന്ന് ഗോൾഡൻ വിസ നേടുകയും ചെയ്‌ത കെ. എസ്. സന നസ്രിൻ, 11ആം വയസ്സിൽ സ്വന്തമായി രചിച്ച ഇംഗ്ലീഷ് കഥ പ്രസാദനം ചെയ്‌ത സയ്യാൻ ഫിറോസ്, റയ്യാൻ ഫിറോസ് എന്നിവരെയും ആദരിച്ചു. ടിഎംഡബ്ല്യൂഎ ട്രെഷറർ കെ.പി. സക്കരിയ നന്ദി രേഖപ്പെടുത്തി.


Comments are closed.