തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേലക്ക് കൊടിയേറി – മകരപ്പത്തിന് മഹോത്സവം

തിരുവത്ര : തിരുവത്ര ശ്രീനാഗഹരിക്കാവ് ക്ഷേത്രം പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് 9 45 നും പത്തു മണിക്കും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നാരായണൻകുട്ടി ശാന്തിയുടെ കാർമികത്വത്തിൽ ക്ഷേത്രം ശാന്തി സ്വാമി മുനീ{ന്ദന}ന്ദ കൊടികയറ്റി.

ക്ഷേത്രം പ്രസിഡണ്ട് പി എം മുകുന്ദൻ, സെക്രട്ടറി എം എസ് വേലായുധൻ, ഖജാൻജി എം ഡി പ്രകാശൻ, കെ എസ് പരമൻ, എം സി അഖിലൻ, എംഎസ് മദനൻ, എം എ ധർമ്മൻ, എം എസ് ശ്രീവത്സൻ, കണ്ടമ്പുള്ളി ഗോപി, എം വി മോഹനൻ, എം കെ രാജൻ, ബബിതബാഹുലെയൻ എന്നിവർ നേതൃത്വം നൽകി. ജനുവരി 23 വ്യാഴാഴ്ച മകരപ്പത്തിനാണ് മഹോത്സവം.

Comments are closed.