mehandi new

തിരുവത്ര വെൽഫയർ അസോസിയേഷൻ വാർഷികം സമൂഹ വിവാഹത്തോടെ ആഘോഷിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : തിരുവത്രയിലെ സാമൂഹ്യ ജീവകാരുണ്യ സംഘടനയായ തിരുവത്ര വെൽഫെയർ അസോസിയേഷൻ ഒന്നാം വാർഷികം ആഘോഷിച്ചു. വാർഷിക പരിപാടിയുടെ ഭാഗമായി സമൂഹ വിവാഹം സംഘടിപ്പിച്ചു. അഞ്ച് നിർധനരായ പെൺകുട്ടികളുടെ വിവാഹമാണ് നടത്തിയത്.
തൃശൂർ എംപി ടി എം പ്രതാപൻ ഉദ്ഘാടനം ചെയ്തു. മതത്തിനെയും ജാതിയുടെയും പേരിൽ പരസ്പരം കലഹിക്കുന്ന മനുഷ്യർക്ക് സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും പരസ്പര സഹായത്തിന്റെയും ഉദാത്തമായ മാതൃകയാണ് തിരുവത്ര വെൽഫെയർ അസോസിയേഷൻ. ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഇതുപോലുള്ള സംഘടനകൾ നാടിന്റെ വികസനത്തിന് മുതൽക്കൂട്ടാകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവത്ര അത്താണി ടിഎം മഹല്ലിൽ നടന്ന പരിപാടിയിൽ സ്ഥലം എംഎൽഎ കെ വി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.
സ്നേഹവും പരസ്പര വിശ്വാസവും അന്യംനിന്നുപോകുന്ന ഈ കാലഘട്ടത്തിൽ മനുഷ്യമനസ്സിനെ കോർത്തിണക്കുന്ന ഇത്തരം സംഘടനകളുടെ സാനിധ്യം നാടിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ.അബ്ദുലത്തീഫ് ദാരിമി അൽ ഹൈതമി മുഖ്യ പ്രഭാഷണം നടത്തി.
സമൂഹ വിവാഹത്തിന്റെ നിക്കാഹ് കാർമികത്വത്തിന് ഉസ്താദ് അരിമ്പ്ര മുഹമ്മദ്‌ ദാരിമി നേതൃത്വം നൽകി.
വിവാഹിതരായ ദമ്പതികൾക്കുള്ള സ്നേഹോപഹാരങ്ങൾ ഈ പി സുലൈമാൻ ഹാജി, ടി എ ഹംസ ഹാജി, മനയത്ത് മുഹമ്മദ്‌ യൂസഫ്, ആലുങ്ങൽ അബ്ദുല്ലക്കുട്ടി, അസ്‌ലം മജീദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായവർക്ക് ഈ പി മൂസ ഹാജി ഉപഹാരം നൽകി.
ലിഷ മത്രംകോട്ട് (വാർഡ് കൗൺസിലർ ), അബ്ദുൽ കരീം ഹാജി( അബുദാബി), ഹംസക്കോയ(ദുബായ് ), ഹംസ ടിആർ ( ഖത്തർ) എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
സുഹൈല മൊയ്‌ദീൻ ആങ്കറിങ് നിർവ്വഹിച്ചു.
ടി എം അബ്ദുസ്സലാം പരിപാടിയുടെ മുഖ്യ കോർഡിനേറ്റർ ആയിരുന്നു.
അസോസിയേഷൻ ട്രെഷറർ അബുബക്കർ ഹാജി നന്ദി പറഞ്ഞു.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2019/12/thiruvathra-welfare-association-1st-anniversary.jpeg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid”] [/et_pb_image][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.