mehandi new

തിരുവത്ര കുമാര്‍ എയുപി സ്കൂളിന്റെ നൂറാം വാർഷികത്തിൽ തപാൽ വകുപ്പ് വിദ്യാലയത്തിന്റെ സ്റ്റാമ്പ് പുറത്തിറക്കി

fairy tale

തിരുവത്ര : കുമാര്‍ എയുപി സ്കൂളിൻറെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള  K A U P S@100 എന്ന പ്രോഗ്രാമിന്റെ ഭാഗമായി വിദ്യാലയത്തിന്റെ ചിത്രം പതിച്ച സ്റ്റാമ്പ് തപാൽ വകുപ്പ് പുറത്തിറക്കി. മൈ സ്റ്റാമ്പ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശതാബ്ദി ആഘോഷിക്കുന്ന കുമാർ എ യു പി സ്കൂളിൻ്റെ സ്റ്റാമ്പ് പുറത്തിറക്കിയത്. വാർഡ് കൗൺസിലർ എം ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വക്കേറ്റ് മുഹമ്മദ് അൻവർ ഉദ്ഘാടനം ചെയ്തു. സീനിയർ സൂപ്രണ്ട് തപാൽ വകുപ്പ് മുഹമ്മദ് ഷരീഫ് പ്രകാശനം ചെയ്ത  സ്റ്റാമ്പ് കുട്ടികളും ഒഎസ്എ പ്രതിനിധികളും പിടിഎ എംപിടിഎ അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. പ്രധാന അധ്യാപിക സിൽവി കെ ജെ സ്വാഗതവും റീന തോമസ് നന്ദിയും പറഞ്ഞു. പ്രധാൻ കെ, അസീസ് മാടമ്പി, സെലീന നൗഫൽ, കെ വി  ഷാനവാസ്, എം എസ് ശിവദാസ്, ശ്രീവത്സൻ എം എസ്, ദീപക് വി, ജിതിൻ ജോസഫ്, നിശ സി എം, ജിത കെ യു, ഡാലിഷ് എം എസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Comments are closed.