നെല്‍കൃഷിയില്‍ മൂന്നു പെണ്ണുങ്ങള്‍ – കൊയ്ത്ത് ഉത്സവമായി
ഗുരുവായൂര്‍: ഇരിങ്ങപ്പുറത്ത് മൂന്ന് വനിതകളുടെ കൂട്ടായ്മയില്‍ ഇറക്കിയ നെല്‍കൃഷിക്ക് നൂറ് മേനി വിളവ്. ഇരിങ്ങപ്പുറം സ്വദേശികളായ തങ്കമണി അശോകന്‍, അസുറ കുഞ്ഞുമുഹമ്മദ്, രാധ സുബ്രഹ്മുണ്യന്‍ എന്നിവര്‍ ചേര്‍ന്ന് 25 സെന്റ് സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷിയാണ് മികച്ച വിജയം കൊയ്തത്. കോട്ടപ്പടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ ഞാറ്റടി പള്ളിയാലിലാണ് കൃഷിയിറക്കിയത്. മികച്ച ഇനമായ ജ്യോതി വിത്താണ് ഇതിനായി ഉപയോഗിച്ചത്. പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. നാടിന് ഉത്സവഛായ പകര്‍ന്ന കൊയ്തുത്സവത്തിന്റെ ഉദ്ഘാടനം കെ.വി.അബ്ദുള്‍ഖാദര്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.എസ്സ് ഷെനില്‍, കൃഷി അസിസ്റ്റന്റ് സി.സോമസുന്ദരന്‍, മുന്‍ കൗണ്‍സിലര്‍ ദീപ ബാബുരാജ്, സേവ്യര്‍ പനക്കല്‍ ,ചേമ്പില്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Comments are closed.