mehandi banner desktop
Chavakkad online

നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

Ft
Jan oushadi

അകലാട് : നിർത്തിയിട്ടിരുന്ന പിക്കപ്പ് ട്രക്കിന് പിറകിൽ ലോറിയിടിച്ച് മൂന്നു പേർക്ക് പരിക്ക്. വെളിയങ്കോട് സ്വദേശികളായ വടക്കേ പുറത്ത് ഹംസു (45), വലിയപുരക്കൽ ഹംസ (57), മന്നലാംകുന്ന് സ്വദേശി ആല്യമെന്റകത്ത് മുഹമ്മദ് (65) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ നാലരണമണിയോടെ അകലാട് മൂന്നയിനി ദേശീയപാതയിലാണ് അപകടം.

മത്സ്യത്തൊഴിലാളികളുമായി പോവുകയായിരുന്ന പിക്കപ്പ് ട്രക്ക് റോഡരികിൽ നിർത്തിയിട്ട് തൊഴിലാളികൾ ചായകുടിക്കാൻ ഇറങ്ങിയതായിരുന്നു. തിരിച്ചു പോകാൻ തയ്യാറെടുക്കുമ്പോഴാണ് ട്രൗക്കിന് പുറകിൽ ലോറിയിടിച്ച് അപകടം സംഭവിച്ചത്.
പരിക്കേറ്റവരെ അകലാട് മൂന്നയിനി വി കെയർ ആമ്പുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു.

Comments are closed.