mehandi banner desktop
Chavakkad online

കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസം മുട്ടി മരിച്ചു

Ft
Jan oushadi

ഗുരുവായൂർ: ഇരിങ്ങപ്പുറത്ത് കിണർ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി കിണറ്റിൽ ശ്വാസം മുട്ടി മരിച്ചു. ഇരിങ്ങപ്പുറം പൂക്കോട്ടിൽ സുകുമാരൻ (54)ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അയൽവാസിയുടെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു. ഗുരുവായൂർ ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. ഗുരുവായൂർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ : വിമല. മക്കൾ : സൂര്യ, സുകന്യ.

സംസ്കാരം ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് ചാവക്കാട് നഗരസഭ ക്രിമെറ്റോറിയത്തിൽ.

Comments are closed.