ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

പുന്നയൂർ: മന്നലാംകുന്ന് രാജീവ് ഗാന്ധി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി. മന്നലാംകുന്ന് നന്മ സെന്ററിൽ നടന്ന ചടങ്ങ് കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ഷർബനൂസ് പണിക്കവീട്ടിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.വി. ഹൈദരലി, എം.എം. അലാവുദ്ദീൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി.വി. സുരേന്ദ്രൻ, പുന്നയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.കെ. ഷുക്കൂർ, പുന്നയൂർ സഹകരണ ബാങ്ക് പ്രസിഡന്റ് പി.കെ. ഹസ്സൻ, മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ആർ.പി. ബഷീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.മുസ്ലിംലീഗ് നേതാവ് നസീർ പടിഞ്ഞാറയിൽ, കോൺഗ്രസ് നേതാക്കളായ ആർ.വി. മുഹമ്മദ് കുട്ടി, മൊയ്തീൻ ഷാ പള്ളത്ത്, ഹുസൈൻ തെക്കാത്, അഷ്കർ അറക്കൽ, നിസാം ആലുങ്ങൽ, ഫൈസൽ എം.പി, ഷൗക്കത്ത് പുത്തൻപുരയിൽ, അഷറഫ് മന്നാൻ, മുഹ്സിൻ പള്ളത്ത്, നവാസ് കിഴകൂട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അലി തണ്ണിതുറക്കൽ സ്വാഗതവും മൊയ്തീൻകോയ മന്നലാംകുന്ന് നന്ദിയും പറഞ്ഞു.

Comments are closed.