mehandi banner desktop
Chavakkad online

തൃശൂർ ഓടാൻ ഒരുങ്ങുന്നു – ചാവക്കാട് ബീച്ചിൽ കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ

Ft

ചാവക്കാട് : കേറ്റ് സംഘടിപ്പിക്കുന്ന ഫൺറൺ നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ. 2025 ഫെബ്രുവരി 16 ന് നടക്കുന്ന 42.2 കി.മീ തൃശ്ശൂർ കൾച്ചറൽ  ക്യാപ്പിറ്റൽ മാരത്തോൺ ന്റെ പ്രമോ ഫൺറൺ  നാളെ രാവിലെ ആറുമണിക്ക് ചാവക്കാട് ബീച്ചിൽ സംഘടിപ്പിക്കുന്നു. ചാവക്കാട് അത്ലറ്റിക് ടീം (CAT) ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 5 കി.മീ ഫൺറൺ ചാവക്കാട് ബീച്ചിൽ നിന്നും ആരംഭിച്ച് പുത്തൻകടപ്പുറം ഫിഷ് ലാന്റിംഗ് സെന്റർ വരെയും തിരിച്ച് ചാവക്കാട് ബീച്ച് വരെയും കടലോരത്ത് കൂടെയുള്ള കൂട്ട ഓട്ടമാണ് ഫൺറൺ.

Jan oushadi

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ആദ്യമായി നടക്കുന്ന ഫുൾമാരത്തോണാണ് തൃശ്ശൂർ കൾച്ചറൽ ക്യാപ്പിറ്റൽ മാരത്തോൺ. ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ തുടരുന്നു. ഓൺലൈൻ മുഖേനയാണ് രജിസ്ട്രേഷൻ. 42.2 കി.മീ,21.1 കി.മീ, 10 കി.മീ, 5 കി.മീ ഫൺറൺ എന്നീയിനങ്ങളിലായി 2500 ഓളം പേർ മാരത്തോണിൻ്റെ ഭാഗമാകും.

തൃശ്ശൂരിലെ ഓട്ടം -സൈക്ലിംഗ് – നീന്തൽ കൂട്ടായ്മയായ  എൻഡ്യൂറൻസ് അത്‌ലറ്റ്സ് ഒഫ് തൃശ്ശൂർ (EAT) ജില്ലാ ഭരണകൂടം, സിറ്റി പോലീസ്, മുനിസിപ്പൽ കോർപ്പറേഷൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരുടെ സഹകരണത്തോടെയാണ് മാരത്തോൺ സംഘടിപ്പിച്ചിരിക്കുന്നത്.

രജിസ്ട്രേഷനായി ബന്ധപ്പെടുക. ഫോൺ: 9995490310

Registration Link :

https://reg.myraceindia.com/MRTS/TCCM2025

Comments are closed.