mehandi new

തൃശ്ശൂർ വെസ്റ്റ് ജേതാക്കൾ – 34മത് തൃശൂർ റവന്യൂ ജില്ല കേരള സ്കൂൾ കലോത്സവം സമാപിച്ചു

fairy tale

തൃശ്ശൂർ : നാലു ദിവസമായി തൃശൂർ ടൗണിൽ നടന്നുവന്ന കലാ മാമാങ്കത്തിനു പരിസമാപ്‌തി കുറിച്ചു. 881പോയിന്റു നേടിയ തൃശ്ശൂർ വെസ്റ്റ് ഉപജില്ലക്ക്‌ ഓവറോൾ കിരീടം. അഞ്ചു പോയിന്റ് വ്യത്യാസത്തിൽ 876പോയിന്റുമായി ഇരിങ്ങാലക്കുട സബ് ജില്ലാ രണ്ടാം സ്ഥാനത്ത്. 841പോയിന്റുമായി തൃശ്ശൂർ ഈസ്റ്റ് ഉപജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രധാന വേദിയായ ഹോളി ഫാമിലി സി ജി എച്ച് എസിൽ നടന്ന സമാപന സമ്മേളനം തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗ്ഗീസ്   ഉദ്ഘാടനം ചെയ്തു. കെ. കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.  സിനിമ സംവിധായകൻ പ്രിയനന്ദൻ കലോത്സവ സന്ദേശം നൽകി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷാജിമോൻ കലോത്സവ വിജയികൾളെ പ്രഖ്യാപിച്ചു.

Macare health second

Comments are closed.