Header

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ്

ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.

ഒരുമാസം അടച്ചിട്ടു പണിത റോഡ് തുറന്നു കൊടുത്തപ്പോഴാണ് നാട്ടുകാർ ഞെട്ടിയത്. ചിലയിടത്തു ചാരം ചിലയിടത്ത് പുക എന്ന പോലെയായിരുന്നു. ഈ റോഡിനു ഇതെന്ത് പറ്റി ചിലയിടത്ത് ടൈൽ ചിലയിടത്ത് കുഴി. നാട്ടുകാരുടെ സ്പോഞ്ച് പോലെയുള്ള ശ്വാസകോശം ഇതിനകം പൊടി നിറഞ്ഞു ഒരു വഴിക്കായി. നാട്ടുകാർ അന്തംവിട്ട് കുന്തിച്ചു നിൽക്കെ കുഴിയിൽ പൊടിയിട്ട് മുകളിൽ ടാർ വിരിച്ചു. ഇപ്പൊ റോഡിനു ഒരു മെനയൊക്കെ വന്നു. കറുപ്പും വെളുപ്പും നിറങ്ങൾ ചതുരംഗ കളത്തിന്റെ ഡിസൈൻ. നാട്ടുകാർ മൂക്കത്ത് വിരൽവെച്ചു പറഞ്ഞു റോഡ് വർക്ക് ബ്രില്ല്യന്റ്സ്. ആ കറുത്ത കളങ്ങളൊക്കെ ആഴ്ച്ചകൾക്കുള്ളിൽ കൊച്ചു കൊച്ചു കുളങ്ങളായി.

കോടികൾ ചിലവഴിച്ചാണ് റോഡ് ടൈൽ വിരിച്ചു പാച്ച് റിപ്പയർ ചെയ്തത്. ഒന്നും രണ്ടും മീറ്ററുകൾ ഇടവിട്ടും റോഡിന്റെ വശങ്ങളിലും നടുവിലും ടാറും ടൈലും ഇടകലർന്നുമാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. തെക്കഞ്ചേരി, ഒരുമനയൂർ ഒറ്റത്തെങ്ങ് ഭാഗങ്ങളിൽ റോഡ് തകർന്നു.

റോഡ് വർക്ക് ചെയ്ത കമ്പനിക്കും ദേശീയപാത ഉദ്യോഗസ്ഥർക്കും എതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് പണിയെന്ന പേരിൽ നടത്തുന്ന തോന്നിവാസത്തിനെതിരെ നാട്ടുകാരെ സംഘടിപ്പച്ച് കളക്ടർക്ക് പരാതി നൽകുമെന്ന് അധ്യാപകനും സാഹിത്യകാരനുമായ ഡോ.കൃഷ്ണകുമാർ പറഞ്ഞു.

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here    For more details call or WhatsApp – +919745223340   +919946054450

thahani steels

Comments are closed.