
വടക്കേകാട് : സ്കൂളുകളിൽ അറബി ഭാഷയുടെ ശാക്തീകരണം ലക്ഷ്യം വെച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ചാവക്കാട് ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ തിരുവളയന്നൂർ സ്കൂൾ ജേതാക്കളായി. എൽ പി, യുപി, ഹൈസ്‌കൂൾ തലങ്ങളിൽ നടത്തിയ മത്സരങ്ങളിൽ മൂന്ന് വിഭാഗത്തിലും തിരുവളയന്നൂർ സ്കൂൾ വിദ്യാർത്ഥികൾ വിജയികളായി.

എൽ പി വിഭാഗത്തിൽ എച്ച്. ഐ. എൽ. പി എസ് പുത്തൻ കടപ്പുറവും, യു പി വിഭാഗത്തിൽ ആർ. പി. എം. യു. പി. എസ് എടക്കഴിയൂരും, എച്ച് എസ് വിഭാഗത്തിൽ ജി. എച്ച്. എസ് എസ് മണത്തലയും റണ്ണേഴ്‌സ് കപ്പ് നേടി.
ഐ സി എ സ്ക്കൂളിൽ വെച്ച്പ നടന്ന ടൂർണമെന്റ് വടക്കേകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ. എം. കെ നബീൽ ഉദ്ഘാടനം ചെയ്തു. എം. ഇ അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. കെ എ ടി എഫ് ജില്ലാ സെക്രട്ടറി മുഹ്സിൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഐ മുഹമ്മദ് മാസ്റ്റർ, നജീബ് മാസ്റ്റർ, അഷറഫ്. മാസ്റ്റർ, മജീദ് മാസ്റ്റർ, മുനീർ മാസ്റ്റർ, ഐ. സി. എ പ്രിൻസിപ്പാൾ ഷരീഫ് പുവ്വൽ, വൈസ് പ്രിൻസിപ്പാൾ യൂനുസ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഐ സി എ സ്കൂൾ മാനേജ് മെൻ്റ് പ്രസിഡൻ്റ് ഒ എ മുഹമ്മദലി സമ്മാന ദാനം നടത്തി. എം. കെ. സലാഹുദ്ദീൻ സ്വാഗതവും കെ. എം ഷഫീക്ക് നന്ദിയും പറഞ്ഞു.

Comments are closed.