
ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ് എന്‍.കെ അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം. എ. മൊയ്തീൻഷ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സി. കെ.രാധാക്രഷ്ണൻ, ഫൗണ്ടർ മെമ്പർ ഇ. പി. സുലൈമാൻ ഹാജി, ഡോ. നേഹമുഹമ്മദ്, രാജീവ് കെ. ആർ, ജോൺസൺ ചീരൻ എന്നിവർ ആശംസകൾ നേർന്നു. ഡോ.അബ്ദുൾ ലെത്തീഫ് ഹൈത്തമി പ്രാർത്ഥന നിർവഹിച്ചു. ട്രസ്റ്റ് അംഗം ടി.എ കോയ സ്വാഗതവും ട്രസ്റ്റ് ചീഫ് കോർഡിനേറ്റർ ടി. എം. മൊയ്തീൻഷ നന്ദിയും രേഖപ്പെടുത്തി. മദർ ആശുപത്രിയുമായി സഹകരിച്ച് നടന്ന ക്യാമ്പില്‍ ഇരുനൂറോളം പേർ പങ്കെടുത്തു. ആദ്യം രജിസ്റ്റര്‍ ചെയ്ത നൂറിൽപരം പേർക്ക് സൗജന്യമായി വൃക്കരോഗ പരിശോധനയും നടത്തി.

Comments are closed.