mehandi new

പുതിയ ആംബുലൻസുമായി തിരുവത്ര ലാസിയോ – മൊബൈൽ ഫ്രീസറും ലഭ്യമാവും

fairy tale

തിരുവത്ര : കഴിഞ്ഞ ആറ് വർഷം ചാവക്കാടും പരിസര പ്രദേശങ്ങളിലും ആംബുലൻസ് സേവനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതിയ ആംബുലസിന്റെയും മൊബൈൽ ഫ്രീസർ സർവീസിന്റെയും ഉദ്ഘാടനം ഡോ. നിത ടിജി (അസിസ്റ്റന്റ് സർജൻ, സി എച്ച് സി വടക്കേകാട്)  നിർവഹിച്ചു. ട്രസ്റ്റ് ചെയർമാൻ കെ എ നിഷാദ് അധ്യക്ഷത വഹിച്ചു.  ഗൾഫ് പ്രതിനിധികളായ കെ എച് മഹ്‌റൂഫ്, കെ എം കമറുദ്ധീൻ, ഫവാസ് റമദാൻ, ടി എം ഷഫീക് തുടങ്ങിയവർ സംസാരിച്ചു. 

planet fashion

പൊതുജനങ്ങളിൽ നിന്നും സ്വരൂപ്പിച്ച തുക ഉപയോഗിച്ചാണ് പഴയ ആമ്പുലൻസ് മാറ്റി പുതിയ വാഹനം വാങ്ങിയത്. തിരുവത്ര കരിമ്പി ഹസ്സൈനാർ ഹാജി ഭാര്യ മാമി എന്നവരുടെ സ്മരണാർത്ഥം ലഭിച്ചതാണ മൊബൈൽ ഫ്രീസർ. പി എസ് മുനീർ സ്വാഗതവും സി കെ രമേശ്‌ നന്ദിയും പറഞ്ഞു. സേവനങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 7356 101 101

Ma care dec ad

Comments are closed.