mehandi new

എടക്കഴിയൂർ ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ ടി എൻ പ്രതാപൻ ഉദ്ഘാടനം ചെയ്തു

fairy tale

എടക്കഴിയൂർ : ചുറ്റുവട്ടം റെസിഡൻഷ്യൽ അസോസിയേഷൻ  രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. എടക്കഴിയൂർ കാജാ കമ്പനി പുളിക്കൽ അബ്ദുനാസ് ന്റെ വീട്ടു വളപ്പിൽ നടന്ന ചടങ്ങിൽ തൃശൂർ എം പി ടി എൻ പ്രതാപൻ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിർവഹിച്ചു. ചുറ്റുവട്ടം പ്രസിഡന്റ് സീമ അബ്ദുനാസ് അധ്യക്ഷത വഹിച്ചു. മേഖലയിലെ മുപ്പത്തി ഒൻപത് വീടുകൾ ചുറ്റുവട്ടം റെസിഡൻസ് അസോസിയേഷനിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്.

planet fashion

ധാർമിക അധപ്പതനവും മൂല്യച്ചുതിയും സ്വാർത്ഥതയും വർദ്ധിച്ച ലോകത്ത് സ്നേഹവും സഹനവും സാഹോദര്യവും വളർത്തി അയല്പക്ക ബന്ധങ്ങൾ ഊഷ്മള മാക്കുകയും പരസ്പരം താങ്ങും തണലുമാവുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ചുറ്റുവട്ടം രൂപീകരിച്ചിട്ടുള്ളത്. പൂർണ്ണമായും സ്ത്രീകളുടെ നേതൃത്വത്തിലാണ് റസിഡൻഷ്യൽ അസോസിയേഷന്റെ രൂപീകരണം. 

സി വി സുരേന്ദ്രൻ മരക്കാൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ ശിഹാബ് എ എസ്, പുന്നയൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ എം കെ അറഫാത്ത്, മുൻ മെമ്പർമാരായ മൊയ്‌തീൻഷാ പള്ളത്ത്, രാഘവൻ പി സി, രക്ഷാധികാരി കുഞ്ഞുമഹമ്മദ് ചന്ദ്രിക എന്നിവർ വേദിയിൽ സന്നിഹിതരായി, ആശംസകൾ നേർന്നു സംസാരിച്ചു.

ചുറ്റുവട്ടം സെക്രട്ടറി ഷമീറ ഇസ്മായിൽ സ്വാഗതവും ബിന്ദു സുരേന്ദ്രൻ മരക്കാൻ നന്ദിയും പറഞ്ഞു.

Macare health second

Comments are closed.