mehandi new

ഇന്ന് ചാർ യാർ സൂഫി മ്യൂസിക് ബാൻഡ് ചാവക്കാട് നഗരസഭ ചത്വരത്തിൽ

fairy tale

ചാവക്കാട്: ദേശീയ മാനവികവേദിയുടെയും ചാവക്കാട് ഖരാനയുടെയും നേതൃത്വത്തിൽ ചാർ യാർ സൂഫി ഗായക സംഘം ഫെബ്രുവരി 19-ന് ഇന്ന് വൈകീട്ട് ഏഴുമണിക്ക് ചാവക്കാട് നഗരസഭ ചത്വരത്തിൽ  സംഗീത വിരുന്നൊരുക്കം. ഡോ. മദൻമോഹൻസിങ്ങിന്റെ നേതൃത്വത്തിൽ ദീപക് കാസ്റ്റിലിനോ, പ്രീതം ഘോഷാൽ, അംജദ്ഖാൻ എന്നിവരാണ് വർഗീയതയ്ക്കും വെറുപ്പിനുമെതിരേ ഒരുമയുടെ സംഗീതമെന്ന സന്ദേശമുയർത്തി ലോക യാത്ര നടത്തുന്നത്. 

planet fashion

കേരളത്തിൽ ആദ്യമായാണ് ഈ നാൽവർ സംഘം എത്തുന്നത്. കാൽനൂറ്റാണ്ടായി ഇന്ത്യയിലും വിദേശത്തും സൂഫി കവികളുടെയും ഗായകരുടെയും രചനകളും ആധുനിക അന്തർദേശീയ കവികളുടെ കവിതകളും സൂഫി ആലാപന ശൈലിയിൽ അവതരിപ്പിക്കുന്ന സംഘമാണ് ചാർ യാർ ഗ്രൂപ്പ്.

Unani banner ad

Comments are closed.