mehandi new

പണ്ട് മാറു മറക്കാൻ പോരാടിയതുപോലെ ഇന്ന് ശിരോവസ്ത്രം ധരിക്കാൻ സ്ത്രീകൾ പോരാടേണ്ട അവസ്ഥ

fairy tale

ചാവക്കാട് : ജാതി വിവേചനവും സ്ത്രീ പക്ഷ കേരളവും എന്ന വിഷയത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റ് ന്റെ നേതൃത്വത്തിൽ സംവാദ തെരുവ് സംഘടിപ്പിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി അസൂറ ടീച്ചർ ഉദ്ഘാടനം ചെയ്തു. മുൻകാലത്ത് മാറു മറക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയതുപോലെ സമകാലീന ലോകത്ത് ശിരോവസ്ത്രം ധരിക്കാനുള്ള അവകാശത്തിന് വേണ്ടി സ്ത്രീകൾ പോരാടേണ്ട അവസ്ഥയാണെന്ന് അവർ പറഞ്ഞു.

planet fashion

സംസ്ഥാന കമ്മിറ്റി അംഗം സുലൈഖ അസീസ് മുഖ്യ പ്രഭാഷണം നടത്തി. വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ ട്രെഷറർ ആരിഫ ബാബു അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന കർഷക അവാർഡ് ജേതാവ് ഷീജ. കെ. എസ്, സമ്മിശ്ര കർഷക അവാർഡ് ജേതാവ് സുജാത എന്നിവരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ഫ്രറ്റേണിറ്റി ജില്ലസമിതിയംഗം ഫെമിന സമദ്, കൺവീനർ ഷമീറ നാസർ കുന്നംകുളം, വെൽഫെയർ പാർട്ടി ഗുരുവായൂർ മണ്ഡലം കൺവീനർ നദീറ കുഞ്ഞുമുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

Jan oushadi muthuvatur

Comments are closed.