mehandi new

നാളെ ജില്ലാ ഹർത്താൽ – ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രഭരണം മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായൂർ : ഗുരുവായൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രഭരണം പോലീസ് സഹായത്തോടെ മലബാർ ദേവസ്വം ബോർഡ് നിയന്ത്രണത്തിലാക്കി. ഇന്ന് രാവിലെ പോലീസ് സഹായത്തോടെ    എക്സിക്യുട്ടിവ് ഓഫീസർ ക്ഷേത്ര ഭരണ നിയന്ത്രണം സാധ്യമാക്കിയത്. ക്ഷേത്രഭരണത്തിലെ അനധികൃത ഇടപെടലിനെതിരെ മലബാർ ദേവസ്വം ബോർഡ് കേരള ഹൈ കോടതിയെ സമീപിച്ചിരുന്നു. ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സ്വതന്ത്രമായി പ്രവേശിക്കാവുന്ന സാഹചര്യം ഉറപ്പാക്കാൻ ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇത് പ്രകാരം ക്ഷേത്ര ഭരണത്തിലെ അനധികൃത ഇടപെടലിനെ പറ്റിയും സമാധാന അന്തരീക്ഷ ലംഘനത്തെപ്പറ്റിയും ക്ഷേത്രം എക്സി ഓഫീസർ ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പരിഗണിച്ചാണ് സുശക്തമായ പോലീസ് കാവലിൽ ക്ഷേത്രനിയന്ത്രണം സാധ്യമാക്കിയത്. ക്ഷേത്ര സമാധാന ലംഘനം ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും കേസിലെ എതിർ കക്ഷികളായ മുൻ പാർത്ഥസാരഥി ഭരണ സംഘം, ഹിന്ദു ഐക്യവേദി, പാർത്ഥസാരഥി ക്ഷേത്ര രക്ഷാസമിതി എന്നീ സംഘടനാ പ്രവർത്തകർ സമാധാന അന്തരീഷം ലംഘിക്കുന്ന പക്ഷം കർശന നിയമ നടപടികൾ സ്വീകരിക്കാമെന്ന് കേരള ഹൈകോടതി നിർദ്ദേശിച്ചിരുന്നു. ക്ഷേത്ര സമാധാന അന്തരീക്ഷം പുനസ്ഥാപിക്കും വരെ ക്ഷേത്രം പോലീസിന്റെ നിരീക്ഷണത്തിൽ ആയിരിക്കുമെന്നും സമാധാന അന്തരീക്ഷം ലംഘിക്കാനുള്ള ഏത് ശ്രമത്തെയും കർശനമായി നേരിടുമെന്ന് ഗുരുവായൂർ അസിസ്റ്റൻറ് കമ്മീഷണർ ഓഫ് പോലീസ് ശിവദാസ് അറിയിച്ചു. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം അറിയിച്ചു. മലബാർ ദേവസ്വം ബോർഡ് എക്സി ഒഫീസറാണ് നിലവിലെ കോടതി വിധി പ്രകാരം ക്ഷേത്ര ഭരണാധികാരിയെന്നും നിയമപ്രകാരമുള്ള എക്സി ഓഫീസറുടെ ഭരണ നിയന്ത്രണം ഉറപ്പാക്കാൻ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ കെ മുരളി അറിയിച്ചു.

നടപടിയിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നാളെ തൃശൂരിൽ ജില്ലാ ഹർത്താൽ പ്രഖ്യാപിച്ചു.  രാവിലെ ആറുമുതൽ വൈകുന്നേരം ആറുമണി വരെയായിരിക്കും ഹർത്താൽ.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Royal footwear

Comments are closed.