കൊണ്ടോട്ടിയിൽനിന്ന് വിനോദയാത്ര പോയ ബസാണ് അപകടത്തിൽപ്പെട്ടത്
വെളിയങ്കോട് : ദേശീയപാത -66 വെളിയങ്കോട് മേൽപ്പാലത്തിൽ ടൂറിസ്റ്റ് ബസ് ഇടിച്ചു വിദ്യാർത്ഥിനി മരിച്ചു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം ഹയർ സെക്കഡറി മദ്രസയിലെ വിദ്യാർഥിയും കൊണ്ടോട്ടി സ്വദേശി കർളികാടൻ മുജീബ് മകളുമായ ഫാത്തിമ ഹിബ(17) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.45 -നായിരുന്നു അപകടം. ബസ് മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കൈവരിയിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണിൽ തല ഇടിച്ചാണ് വിദ്യാർഥി മരിച്ചത്. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുൽ ഇസ്‌ലാം മദ്രസയിൽനിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.
ഇതേ ബസ്സിൽ തെന്നെ കുറ്റിപ്പുറം മിനി പമ്പ വരേ കൊണ്ട് പോവുകയും അവിടെനിന്ന് 108 ആമ്പുലൻസ് എത്തി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയുമാണ് ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ. ഒഴുക്കൂർ ക്രെസെന്റ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും എൻ എസ് എസ് അംഗവുമാണ് ഫാത്തിമ. ഗുരുതര പരിക്ക് പറ്റിയ കൊണ്ടോട്ടി സ്വദേശിനി കക്കാട്ടായിൽ വീട്ടിൽ സിദ്ധീഖ് മകൾ ഫിദഹന്ന(12) കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Comments are closed.