mehandi new

ടൗണ്‍ ക്ലബ്ബിന്റെ കുടുംബസംഗമവും പുരസ്‌ക്കാര സമര്‍പ്പണവും ഞായറാഴ്ച്ച

fairy tale

ഗുരുവായൂര്‍ : ടൗണ്‍ ക്ലബ്ബിന്റെ കുടുംബസംഗമവും പുരസ്‌ക്കാര സമര്‍പ്പണവും ഞായറാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് 5.30-ന് കിഴക്കേനടയിലെ  കാനൂസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. ടൗണ്‍ക്ലബ്ബ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ധനസഹായ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരി നിര്‍വ്വഹിക്കും. പൊതുപ്രവര്‍ത്തകന്‍ കെ.കെ. വത്സരാജ്, കായിക പ്രതിഭ കെ.എസ്. അനന്തു, കൗണ്‍സിലര്‍ പ്രസാദ് പൊന്നരാശ്ശേരി, മാധ്യമപ്രവര്‍ത്തകന്‍ വി.പി. ഉണ്ണികൃഷ്ണന്‍, വ്യാപാരി കെ.വി. രവീന്ദ്രന്‍, ജൈവകര്‍ഷകന്‍ തറയില്‍ ഗോപിനാഥന്‍ തറയില്‍ എന്നിവരെ ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിക്കും. ഭാരവാഹികളായ സി.ഡി. ജോണ്‍സണ്‍, എന്‍. രാജന്‍, ഒ. ഷാജി, കെ.ബി. ഷൈജു, ഷാജി അതിരിങ്ങല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Comments are closed.